ആരാണ് GOAT? ഹസാർഡ് പറയുന്നു!

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരാണ് എന്നുള്ളത് എന്നും അവസാനിക്കാത്ത ഒരു ചർച്ചാവിഷയമാണ്.ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ GOAT ആയി പരിഗണിക്കുന്നവർ നിരവധിയാണ്. അതേസമയം മറ്റു ഇതിഹാസങ്ങളെയും ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി പരിഗണിക്കുന്നവരുണ്ട്.മുൻ ചെൽസി സൂപ്പർതാരമായിരുന്ന ഈഡൻ ഹസാർഡ് ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മികച്ച താരം ലയണൽ മെസ്സിയാണ് എന്നാണ് ഇദ്ദേഹം അവകാശപ്പെട്ടിട്ടുള്ളത്. പക്ഷേ ഹസാർഡിനെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും മികച്ച താരം സിനദിൻ സിദാനാണ്. എന്നാൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ സ്കോറർ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്നും ഹസാർഡ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” എന്നെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റ്യാനോയേക്കാൾ മികച്ച താരം ലയണൽ മെസ്സിയാണ്. ഫുട്ബോളിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ മെസ്സിയാണ് ഒന്നാം സ്ഥാനത്ത് വരിക.പക്ഷേ ഇക്കാര്യത്തിൽ ആളുകൾക്ക് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകും. റൊണാൾഡോ GOAT സ്കോറർ ആണ്.അദ്ദേഹം ഗോളുകൾ നേടുകയും ടീമിനെ കിരീടങ്ങൾ നൽകുകയും ചെയ്യുന്നു. 39 കാരനായ അദ്ദേഹം ഇപ്പോഴും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അമ്പതാം വയസ്സുവരെ അദ്ദേഹത്തിന് ഈ ഗോളടി തുടരാൻ കഴിയും.പക്ഷേ ലയണൽ മെസ്സിയുടെ ഒരു ശൈലിയാണ് എനിക്കുള്ളത്.എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം സിദാനാണ് ” ഇതാണ് ഹസാർഡ് പറഞ്ഞിട്ടുള്ളത്.

ഈയിടെ ഹസാർഡ് നടത്തിയ ഒരു സ്റ്റേറ്റ്മെന്റ് വലിയ രൂപത്തിൽ ചർച്ചയായിരുന്നു. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയേകാൾ മികച്ച താരം താനാണ് എന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടിരുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ സ്കോറർ ആണെന്നും എന്നാൽ തന്റെ ശൈലി അങ്ങനെയല്ല എന്നുമാണ് ഹസാർഡ് പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!