ആദ്യ പെനാൽറ്റി തന്നെ പാഴാക്കി വിനീഷ്യസ്, പ്രതികരിച്ച് ആഞ്ചലോട്ടി!

ഇന്നലെ നടന്ന പ്രീ സീസൺ മത്സരത്തിൽ റയൽ മാഡ്രിഡിന് വലിയ ഒരു തോൽവി ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചിരവൈരികളായ ബാഴ്സലോണ റയലിനെ പരാജയപ്പെടുത്തിയത്. ബാഴ്സക്ക് വേണ്ടി ഡെമ്പലെ,ഫെർമിൻ ലോപസ്,ഫെറാൻ ടോറസ് എന്നിവരാണ് ഗോളുകൾ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ റയൽ മാഡ്രിഡിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചിരുന്നു. എന്നാൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ അത് പാഴാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഷോട്ട് ക്രോസിൽ ബാറിൽ ഇടിക്കുകയായിരുന്നു.റയലിന് വേണ്ടി താരം എടുക്കുന്ന ആദ്യത്തെ പെനാൽറ്റി ആണിത്. ബെൻസിമ ക്ലബ്ബ് വിട്ടതോട് കൂടിയാണ് വിനീഷ്യസിനെ പെനാൽറ്റി ടെക്കറാക്കിയത്.

ഈ പെനാൽറ്റിയെ കുറിച്ച് ഇപ്പോൾ റയൽ പരിശീലകനായ കാർലോ ആഞ്ചലോട്ടി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഇന്ന് വിനീഷ്യസ് ജൂനിയർ പെനാൽറ്റി എടുക്കുന്നത് എനിക്ക് കാണണമായിരുന്നു. സാധാരണ മോഡ്രിച്ച് പെനാൽറ്റി എടുക്കാറുണ്ട്.ഇന്ന് അദ്ദേഹം കളത്തിൽ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ഒന്നുകിൽ വിനീഷ്യസ് അല്ലെങ്കിൽ റോഡ്രിഗോ എന്നായിരുന്നു. വിനീഷ്യസ് ഇൻസൈഡിൽ കൂടുതൽ അഡാപ്റ്റ് ആവുന്നുണ്ട്. അദ്ദേഹം മത്സരത്തിൽ അപകടകാരിയായിരുന്നു.രണ്ടുതവണയാണ് അദ്ദേഹത്തിന്റെ ഷോട്ട് ക്രോസ് ബാറിൽ ഇടിച്ചത്. പെനാൽറ്റിയും അങ്ങനെ തന്നെ.ടീമിനകത്ത് പോസിറ്റീവ് ഇൻഫ്ലുവെൻസ് ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അതിൽ സംശയങ്ങൾ ഒന്നും വേണ്ട “ഇതാണ് റയൽ മാഡ്രിഡ് കോച്ച് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *