അർജന്റൈൻ ഡിഫൻഡർ ഇനി സ്പാനിഷ് വമ്പൻമാർക്ക് വേണ്ടി കളിക്കും!
അർജന്റീനയുടെ പ്രതിരോധനിര താരമായ ഗോൺസാലോ മോണ്ടിയേൽ ഇനി സ്പാനിഷ് വമ്പൻമാരായ സെവിയ്യക്ക് വേണ്ടി കളിക്കും. താരത്തെ സൈൻ ചെയ്ത കാര്യം സെവിയ്യ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. അർജന്റൈൻ ക്ലബായ റിവർപ്ലേറ്റിൽ നിന്നാണ് ഈ റൈറ്റ് ബാക്ക് സെവിയ്യയിൽ എത്തിയിരിക്കുന്നത്.അഞ്ച് വർഷത്തെ കരാറിലാണ് ഈ 24-കാരനായ താരം ഒപ്പ് വെച്ചിരിക്കുന്നത്. സെവിയ്യ തങ്ങളുടെ തട്ടകത്തിൽ എത്തിക്കുന്ന അഞ്ചാമത്തെ അർജന്റൈൻ താരമാണ് മോണ്ടിയേൽ.ലുകാസ് ഒകമ്പസ്,എറിക് ലമേല,മാർക്കോസ് അക്യുന, പപ്പു ഗോമസ് എന്നിവർ നിലവിൽ സെവിയ്യയുടെ താരങ്ങളാണ്.
Gonzalo Montiel signs with Sevilla. https://t.co/hB1td5eb4N
— Mundo Albiceleste 🇦🇷 (@MundoAlbicelest) August 13, 2021
ഈ കഴിഞ്ഞ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റൈൻ ടീമിന്റെ ഭാഗമാവാൻ മോണ്ടിയേലിന് സാധിച്ചിരുന്നു.റിവർപ്ലേറ്റിലൂടെ വളർന്ന താരത്തിന്റെ ആദ്യ യൂറോപ്യൻ ക്ലബാണ് സെവിയ്യ. അതേസമയം അർജന്റീനയിൽ നിന്ന് എത്തിയതിനാൽ താരം പത്ത് ദിവസം ക്വാറന്റയിനിൽ കഴിയണം. അതിന് ശേഷം മാത്രമേ താരത്തിന് ടീമിനോടൊപ്പം ചേരാൻ സാധിക്കുകയൊള്ളൂ. അത് കൊണ്ട് ലാലിഗയിലെ ആദ്യ രണ്ട് മത്സരങ്ങൾ താരത്തിന് നഷ്ടമാവും. ഏതായാലും താരത്തിന്റെ യൂറോപ്പിലേക്കുള്ള വരവ് അർജന്റീന ദേശീയ ടീമിന് ഗുണം ചെയ്യുമെന്നുള്ള കാര്യത്തിൽ സംശയമില്ല.