അവർക്ക് ബഹുമാനം എന്തെന്നറിയില്ല,സുവാരസിന്റെ കാര്യത്തിൽ മെസ്സിക്ക് പിന്തുണയുമായി ആൽവസും നെയ്മറും !

സൂപ്പർ താരം ലൂയിസ് സുവാരസിന്റെ ബാഴ്സ വിടൽ മറ്റൊരു വിവാദങ്ങൾക്കാണ് ഇപ്പോൾ തിരികൊളുത്തിയിരിക്കുന്നത്. താരത്തെ ബാഴ്‌സ ഒഴിവാക്കിയ രീതിയിൽ മെസ്സി കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു എന്ന് മാത്രമല്ല തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌ വഴി ബാഴ്‌സ ബോർഡിനെതിരെ മെസ്സി രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. സുവാരസിന് മെസ്സി അയച്ച വിടവാങ്ങൾ സന്ദേശത്തിലാണ് മെസ്സി ബോർഡിനെ വിമർശിച്ചത്. ഇത്തരത്തിലുള്ള ഒരു ചവിട്ടി പുറത്താക്കൽ അല്ല സുവാരസ് അർഹിക്കുന്നതെന്നും എന്നാൽ ഇക്കാര്യം അത്ഭുതപ്പെടുത്തിയിട്ടില്ലെന്നുമാണ് മെസ്സി തുറന്നു പറഞ്ഞത്. ബോർഡിന്റെ സ്വഭാവം ഇങ്ങനെയായിരിക്കുമെന്ന് താൻ മുൻകൂട്ടി കണ്ടതാണ് എന്നാണ് മെസ്സി ഉദ്ദേശിച്ചിരിക്കുന്നത്. ഇതിനെ മെസ്സിക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ബാഴ്സ സൂപ്പർ താരങ്ങളായ നെയ്മറും ഡാനി ആൽവസും.

” അവർ എങ്ങനെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നു എന്നുള്ളത് അവിശ്വസനീയമാണ് ” എന്നാണ് നെയ്മർ മെസ്സിയുടെ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. സുവാരസിന്റെ കാര്യത്തിൽ ബോർഡ് ഇങ്ങനെ ചെയ്തു എന്നുള്ളത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് നെയ്മർ ഉദ്ദേശിച്ചത്. അതേ സമയം ഡാനി ആൽവസാണ് ഒന്നുകൂടെ രൂക്ഷമായ രീതിയിൽ ആഞ്ഞടിച്ചത്. അവർക്ക് ബഹുമാനം അറിയില്ല എന്നാണ് ആൽവസ് പറഞ്ഞത്. ” നിർഭാഗ്യവശാൽ ഇതാണ് സത്യം. ഏറെ മുമ്പ് തന്നെ ഇത് തെളിഞ്ഞതുമാണ്. ഓരോരോ ഓരോരോ വർഷം കൂടുമ്പോഴും ഇത് കൂടുതൽ സ്ഥിരീകരിക്കപ്പെട്ടു വരുന്നു. ഇത് ജയത്തെയോ തോൽവിയെയോ സംബന്ധിച്ചുള്ളതല്ല. ഇതിനെ കുറിച്ച് നമ്മൾക്ക് നന്നായി അറിയാം. ഇത് ബഹുമാനത്തെ സംബന്ധിച്ച് ഉള്ളതാണ്. അത്‌ അവർക്ക് അറിയുകയെ ഇല്ല ” ഇതായിരുന്നു ഡാനി ആൽവസ് മെസ്സിയുടെ പോസ്റ്റിന് പിന്തുണ അർപ്പിച്ചു കൊണ്ട് കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *