അവസാനിക്കുന്നില്ല, സഹതാരങ്ങൾക്ക് പിന്നാലെ മെസ്സി വിഷയത്തിൽ പ്രതികരണമറിയിച്ച് വെറാറ്റി!

സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയിലേക്കെത്തുമെന്ന വാർത്തകൾക്ക് ശക്തി പകർന്നുകൊണ്ടായിരുന്നു ചില പിഎസ്‌ജി താരങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചിരുന്നത്.മെസ്സി പിഎസ്ജിയിലേക്കെത്തുന്നതുമായി ബന്ധപ്പെട്ട് പിഎസ്‌ജി അധികൃതരും താരങ്ങളും തുറന്നു സംസാരിച്ചതിൽ ബാഴ്‌സ അധികൃതർ രോഷം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മെസ്സിയെ കുറിച്ചുള്ള പിഎസ്‌ജി താരങ്ങളുടെ സംസാരങ്ങൾക്ക് വിരാമമാകുന്നില്ല. പുതുതായി പിഎസ്ജിയുടെ മിഡ്ഫീൽഡർ മാർക്കോ വെറാറ്റിയാണ് ഇതേപറ്റി സംസാരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കനാൽ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് മെസ്സിക്കൊപ്പം കളിക്കണമെന്ന ആഗ്രഹം വെറാറ്റി പങ്കുവെച്ചത്.

” തീർച്ചയായും ഞാൻ മെസ്സിക്കൊപ്പം കളിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഞാൻ അദ്ദേഹത്തിനും നെയ്മർക്കും ബോൾ നൽകി കൊണ്ട് അവർ കളിക്കുന്നത് കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഇരുവരുടെയുമൊപ്പം കളിക്കുന്നത് മഹത്തായ അനുഭവമായിരിക്കും. ഫുട്‍ബോളിൽ എനിക്ക് ലഭിക്കുന്ന മറ്റൊരു സമ്മാനമായിരിക്കും അത് ” വെറാറ്റി പറഞ്ഞു.മുമ്പ് ബാഴ്‌സ തന്നെ നോട്ടമിട്ട താരമാണ് വെറാറ്റി.അതേസമയം ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സ-പിഎസ്ജി മത്സരത്തെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *