അവരുടെ ‘ ഹാല മാഡ്രിഡ് ‘ കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് : ലെവന്റോസ്ക്കി!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലെവന്റോസ്ക്കി ബയേൺ വിട്ടുകൊണ്ട് ബാഴ്സയിൽ എത്തിയത്.എന്നാൽ അത് നല്ല രൂപത്തിലായിരുന്നില്ല സംഭവിച്ചിരുന്നത്. താരം ക്ലബ്ബ് വിടുന്നതിനോട് ബയേണിനും ബയേണിന്റെ ആരാധകർക്കും കടുത്ത എതിർപ്പുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ഈ അഭ്യുഹങ്ങൾ നിലനിൽക്കുന്ന സമയത്ത് ലെവന്റോസ്ക്കി ബയേണിൽ പരിശീലനത്തിന് എത്തിയിരുന്നു. അന്ന് ചില ബയേൺ ആരാധകർ താരത്തെ പ്രകോപിപ്പിക്കാൻ വേണ്ടി റയൽ മാഡ്രിഡിന്റെ സ്ലോഗനായ ‘ Hala Madrid ‘ എന്ന് ചാന്റ് ചെയ്തിരുന്നു. ഇക്കാര്യത്തോട് ഇപ്പോൾ ലെവന്റോസ്ക്കി തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്.
— Murshid Ramankulam (@Mohamme71783726) August 9, 2022
അതായത് ബയേൺ ആരാധകരുടെ ഹലാ മാഡ്രിഡ് കേട്ടപ്പോൾ തനിക്ക് ചിരിയാണ് വന്നത് എന്നാണ് ലെവ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
” അവരുടെ Hala Madrid കേട്ടിരുന്നു. ഞാൻ അപ്പോൾ ചിരിക്കുകയാണ് ചെയ്തത്. പക്ഷേ അവിടെ ചില താരങ്ങൾ എന്റെ പേര് മുഴക്കുന്നുണ്ടായിരുന്നു.അത് നല്ലൊരു കാര്യമായിരുന്നു. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഞാൻ ചില ആരാധകരെ കണ്ടുമുട്ടിയിരുന്നു.അവർക്ക് എന്റെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.അവർ എനിക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.