അന്ന് ഞാൻ കരഞ്ഞു, വെളിപ്പെടുത്തലുമായി മെസ്സി!

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സക്കൊപ്പമുള്ള ഈ സീസൺ ഒരു മത്സരം മുന്നേ അവസാനിപ്പിച്ചിരുന്നു.കോപ്പ അമേരിക്കക്ക് മുന്നോടിയായി ബാഴ്‌സ നേരത്തേ മെസ്സിക്ക് അവധി അനുവദിക്കുകയായിരുന്നു. ഇതിനിടെ മെസ്സി പ്രമുഖ മാധ്യമമായ ഡയാരിയോ ഒലെക്ക് ഒരു അഭിമുഖം നൽകിയിരുന്നു. പ്രധാനമായും ഫുട്ബോളിന് പുറത്തുള്ള കാര്യങ്ങളാണ് മെസ്സി സംസാരിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്റർവ്യൂവിന്റെ ചില ടീസർ ക്വോട്സ് ഒലെ പുറത്ത് വിട്ടിട്ടുണ്ട്.അതിൽ കുട്ടിക്കാലത്ത്‌ കരഞ്ഞ ഒരനുഭവം മെസ്സി പങ്ക് വെക്കുന്നുണ്ട്. അർജന്റീന വിട്ട് ബാഴ്‌സയിൽ എത്തിയ സമയത്ത് സുഹൃത്തുക്കളെ ഓർത്ത് കരഞ്ഞു എന്നാണ് മെസ്സി വെളിപ്പെടുത്തിയത്. ന്യൂവെൽസ് ഓൾഡ് ബോയ്സിൽ കളിച്ചിരുന്ന മെസ്സി പിന്നീട് തന്റെ 13-ആം വയസ്സിൽ ബാഴ്സലോണയിൽ എത്തുകയായിരുന്നു. അന്നത്തെ അനുഭവമായിരുന്നു മെസ്സി പങ്കുവെച്ചത്.

” ഞാൻ അന്നേ ദിവസം കുറേ കരഞ്ഞു.എനിക്ക് അർജന്റീനയിലേക്ക് തന്നെ തിരികെ പോവാൻ ആഗ്രഹമുണ്ടായിരുന്നു.അതേസമയം തന്നെ എനിക്ക് ബാഴ്സലോണയിൽ തുടരാനും ആഗ്രഹമുണ്ടായിരുന്നു.എനിക്ക് അന്ന് ഒരുപാട് സുഹൃത്തുക്കളെയും അവരുമായുള്ള കമ്മ്യൂണിക്കേഷനും നഷ്ടമായി.ഒരുപാട് ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്‌. ഇന്നാണെങ്കിൽ 13 വയസ്സുള്ളവരുടെ കയ്യിൽ ഫോൺ സംവിധാനമുണ്ട്.അന്ന് അത്‌ ഇല്ലായിരുന്നു. ചില സമയങ്ങളിൽ അവരെ ഫോണിൽ കിട്ടാൻ വേണ്ടി ഞാൻ മണിക്കൂറുകൾ ശ്രമിക്കുമായിരുന്നു.പക്ഷേ പിന്നീട് കൂട്ടുകാരെ നിലനിർത്തി കൊണ്ട് പോവുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരുന്നു ” മെസ്സി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *