അനുവദിച്ചിട്ടും വിശ്രമമെടുക്കാതെ മെസ്സി, ഡോക്ടർമാരെ കണ്ടു !
ഇന്നലെ അതായത് തിങ്കളാഴ്ച്ച തങ്ങളുടെ താരങ്ങൾക്ക് പരിശീലകൻ സെറ്റിയനും ബാഴ്സയും വിശ്രമം അനുവദിച്ചിരുന്നു. ബയേണിനെതിരായ ക്വാർട്ടർ ഫൈനലിന് ഒരുങ്ങും മുമ്പാണ് സെറ്റിയൻ താരങ്ങൾക്ക് ഒരു ദിവസത്തെ അവധി നൽകിയത്. എന്നാൽ സൂപ്പർ താരം ലയണൽ മെസ്സി അപ്പോഴും ക്ലബിൽ തന്നെ എത്തിച്ചേരുകയായിരുന്നു. ഇന്നലെ ക്ലബ് ഡോക്ടർമാരെ കാണാൻ വേണ്ടിയാണ് സൂപ്പർ താരം ജോൺ ഗാംബർ ട്രെയിനിങ് കോംപ്ലക്സിൽ എത്തിയത്. തുടർന്ന് ഡോക്ടർമാരെ കാണുകയും തന്റെ ചെറിയ പരിക്കിനെ കുറിച്ചുള്ള വിശദാംശങ്ങൾ ആരായുകയും ചെയ്തു. സ്പാനിഷ് മാധ്യമമായ മാർക്കയാണ് മെസ്സി ഡോക്ടർമാരെ കണ്ട കാര്യം പുറത്ത് വിട്ടത്. എന്നാൽ ഭയപ്പെടാനുള്ള ഒന്നും തന്നെ ഇല്ലെന്നും താരം ബയേണിനെതിരെ കളത്തിലുണ്ടാവുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ.
No rest for #Messi ❌
— MARCA in English (@MARCAinENGLISH) August 10, 2020
He turned up at the Joan Gamper training complex on @FCBarcelona's day off
💪https://t.co/Vg8vuP2Y2y pic.twitter.com/CUrMqESKK7
ഒന്നര മണിക്കൂറോളം മെസ്സി ക്ലബ് ഡോക്ടർമാർക്കും മെഡിക്കൽ സ്റ്റാഫിനുമൊപ്പം ചിലവഴിച്ചു. തുടർന്ന് താരം പരിശോധനക്കും ചികിത്സക്കും വിധേയമായി. കഴിഞ്ഞ നാപോളിക്കെതിരെയുള്ള മത്സരത്തിലായിരുന്നു താരത്തിന് ചെറിയ രീതിയിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. നാപോളിതാരം കൗളിബലിയുടെ ഇടപെടലിലാണ് താരത്തിന് ആങ്കിൾ ഇഞ്ചുറി പിടിപെട്ടത്. എന്നാൽ ഒന്നും തന്നെ ഭയക്കാനില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതാണ് വാർത്തകൾ. അതേസമയം ഇന്ന് ബാഴ്സ പരിശീലനത്തിന് തിരിച്ചെത്തും. വ്യാഴാഴ്ചയാണ് ബാഴ്സ ലിസ്ബണിലെക്ക് പറക്കുക. തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് ബയേണുമായി കൊമ്പുകോർക്കുക.
📰[SPORT] | Messi went to the Sports City to treat his ankle despite rest day.
— BarçaTimes (@BarcaTimes) August 10, 2020
The no. '10' wants to reach 100% ready for the second match that Barça will face in the UCL, against the Bavarian team. pic.twitter.com/0SeAG870XB