അടുത്ത ട്രാൻസ്ഫറിൽ മെസ്സി ചേക്കേറാൻ സാധ്യതയുള്ള അഞ്ച് ക്ലബുകൾ !

സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് വിരാമമായത് ഇന്നലെ രാത്രിയോട് കൂടിയാണ്. ഇന്നലെ മെസ്സി തന്നെ നേരിട്ട് താൻ ബാഴ്സലോണയിൽ തുടരുമെന്ന് ഗോൾ ഡോട്ട് കോമിനെ അറിയിക്കുകയായിരുന്നു. ഇതോടെ നിശ്ചലമായത് ഏറെ കാലം നിലനിന്ന ഊഹാപോഹങ്ങൾ ആയിരുന്നു. എന്നാൽ അടുത്ത സീസൺ അവസാനിക്കുന്നതോട് കൂടി കരാർ അവസാനിക്കുന്ന മെസ്സി ഫ്രീ ഏജന്റ് ആയി മറ്റൊരു ക്ലബ് തിരഞ്ഞെടുക്കും എന്നുറപ്പാണ്. മെസ്സി തിരഞ്ഞെടുക്കാൻ സാധ്യതയുള്ള അഞ്ച് ക്ലബുകൾ ഇവയൊക്കെയാണ്.

1-മാഞ്ചസ്റ്റർ സിറ്റി : മെസ്സി ചേക്കേറാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ക്ലബ്. അഞ്ച് വർഷത്തെ കരാറാണ് മെസ്സിക്ക് സിറ്റി ഓഫർ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. മൂന്ന് വർഷം മാഞ്ചസ്റ്റർ സിറ്റിയിലും രണ്ട് വർഷം ന്യൂയോർക്ക് സിറ്റിയിലും. മാത്രമല്ല ഒരു വർഷത്തെ സാലറിയായി 124 മില്യൺ പൗണ്ട് വാഗ്ദാനം ചെയ്തതായും വാർത്തകൾ.

2-ഇന്റർമിലാൻ – ഈ തവണ തുടക്കത്തിൽ അഭ്യൂഹങ്ങളിൽ മുന്നിൽ ഉണ്ടായിരുന്ന ക്ലബ്. മെസ്സിയെ സൈൻ ചെയ്യാൻ താല്പര്യമുള്ള ക്ലബാണ് ഇന്റർ മിലാൻ. 2006-ൽ അതായത് മെസ്സിയുടെ 18-ആം വയസ്സിൽ മെസ്സിയുടെ റിലീസ് ക്ലോസ് ആയ 132 മില്യൺ പൗണ്ട് നൽകാൻ ഇന്റർ തയ്യാറായിരുന്നു. എന്നാൽ മെസ്സി നിരസിച്ചു.

3-പിഎസ്ജി – ഈ ട്രാൻസ്ഫർ വിൻഡോയിൽ മെസ്സിയെ ക്ലബ്ബിൽ എത്തിക്കാൻ ശ്രമങ്ങൾ നടത്തിയ ക്ലബാണ് പിഎസ്ജി. സഹതാരങ്ങൾ ആയിരുന്നു നെയ്മർ, ഡിമരിയ എന്നിവർ പിഎസ്ജിയിലുണ്ട്. മെസ്സിക്ക് വേണ്ടി വമ്പൻ സാലറി ഓഫർ ചെയ്യാൻ ശേഷി ഉള്ളവർ.

4-ന്യൂവെൽ ഓൾഡ് ബോയ്സ് : മെസ്സിയുടെ കുട്ടിക്കാല ക്ലബ്. അഞ്ഞൂറിൽ പരം ഗോളുകൾ ഈ ക്ലബ്ബിന് വേണ്ടി മെസ്സി നേടിയിട്ടുണ്ട്. 14-ആം വയസ്സിൽ മെസ്സി ക്ലബ് വിട്ടു. ഈയിടെ മെസ്സിക്ക് വേണ്ടി ആരാധകർ തെരുവിലിറങ്ങി വാർത്താ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

5-ഇന്റർമിയാമി – ബെക്കാമിന്റെ ഉടമസ്ഥതയിൽ ഉള്ള ക്ലബ്. മെസ്സിയെ ടീമിൽ എത്തിക്കാൻ താല്പര്യമുണ്ട് എന്ന് അറിയിച്ചിരുന്നു. മികച്ച സാലറി വാഗ്ദാനം ചെയ്യാൻ മടിയില്ലാത്തവർ.

Leave a Reply

Your email address will not be published. Required fields are marked *