സർവ്വതും മറന്നുകൊണ്ട് മെസ്സി ടീമിനായി കഠിനാദ്ധ്യാനം ചെയ്യുന്നു, സെൽറ്റക്കെതിരെയുള്ള മെസ്സിയെ കുറിച്ച് റോബെർട്ടോ പറയുന്നു !

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ സെൽറ്റ വിഗോയെ ഇത്തിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഗോളുകൾ ഒന്നും തന്നെ നേടിയില്ലെങ്കിലും മെസ്സി മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. സെൽറ്റ വിഗോ താരം നേടിയ സെൽഫ് ഗോളിന് കാരണമായത് മെസ്സിയുടെ മുന്നേറ്റമായിരുന്നു. കൂടാതെ മെസ്സിയുടെ ഒരു ഗോൾ ഓഫ്‌സൈഡിൽ അകപ്പെടുകയും ചെയ്തു. എന്നാൽ മത്സരശേഷം മെസ്സിയെ പുകഴ്ത്തി കൊണ്ട് രംഗപ്രവേശനം ചെയ്തിരിക്കുകയാണ് സഹതാരമായ സെർജി റോബെർട്ടോ. സെൽറ്റക്കെതിരെയുള്ള മത്സരത്തിലെ മെസ്സിയുടെ ആത്മാർത്ഥയെ കുറിച്ചാണ് താരം സംസാരിച്ചത്. സർവ്വതും മറന്നു കൊണ്ട് ടീമിനായി കഠിനാദ്ധ്യാനം ചെയ്യുകയായിരുന്നു മെസ്സി എന്നാണ് അദ്ദേഹം അറിയിച്ചത്. ബാഴ്സക്ക് വേണ്ടി തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ മെസ്സി ശ്രമിച്ചുവെന്നും റോബെർട്ടോ അറിയിച്ചു. മെസ്സി ക്ലബ് വിടാൻ അനുവാദം ചോദിച്ചതുമായി ബന്ധപ്പെട്ട് താരത്തിന്റെ മനോഭാവത്തിൽ മാറ്റം വന്നേക്കുമെന്നുള്ള വിമർശനങ്ങളോട് പ്രതികരണം എന്ന രൂപത്തിലാണ് റോബെർട്ടോ പറഞ്ഞത്.

” അത്യുജ്ജ്വല പ്രകടനമാണ് ലയണൽ മെസ്സി ഇപ്പോൾ ബാഴ്‌സക്ക് വേണ്ടി പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ അദ്ദേഹം ഒരുപാട് ഓടിയിട്ടുണ്ട്. ടീമിന് വേണ്ടി സർവ്വതും മറന്ന് കളിക്കുന്ന മെസ്സിയെയാണ് എനിക്ക് കാണാൻ സാധിച്ചത്. ഇന്നത്തെ മത്സരത്തിൽ വളരെയധികം അദ്ദേഹം കഠിനാദ്ധ്യാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് വളരെയധികം ആഗ്രഹങ്ങൾ ഉണ്ട് എന്നുള്ളത് മഹത്തരമായ കാര്യമാണ്. ഇപ്പോഴും മെസ്സി ഞങ്ങളോടൊപ്പമുള്ളതിൽ ഞങ്ങൾ അങ്ങേയറ്റം സന്തോഷവാൻമാരാണ്. സത്യം എന്തെന്നാൽ അദ്ദേഹം ഞങ്ങളെ വളരെയധികം പ്രചോദിപ്പിക്കുന്നു. അത് ഞങ്ങൾക്ക് ഒരു പുത്തൻ ഊർജ്ജമാണ് ” സെർജി റോബെർട്ടോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *