സൂപ്പർ താരങ്ങൾ ഗോളടിച്ചു, ബാഴ്സക്ക് മിന്നും ജയം !
പുതിയ സീസണിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ ബാഴ്സക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ ജിംനാസ്റ്റിക്കിനെയാണ് എഫ്സി ബാഴ്സലോണ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു വിട്ടത്. സൂപ്പർ താരങ്ങളായ ഉസ്മാൻ ഡെംബലെ, അന്റോയിൻ ഗ്രീസ്മാൻ, ഫിലിപ്പെ കൂട്ടീഞ്ഞോ എന്നിവരാണ് ബാഴ്സയുടെ ഗോളുകൾ നേടിയത്. ജിംനാസ്റ്റിക്കിന് വേണ്ടി ഹാവി ബോനില്ലയാണ് ആശ്വാസഗോൾ നേടിയത്. അനുകൂലമായി ലഭിച്ച രണ്ട് പെനാൽറ്റികളും ലക്ഷ്യത്തിലെത്തിച്ചതാണ് ബാഴ്സയെ വിജയം നേടാൻ സഹായിച്ചത്. പുതിയ പരിശീലകൻ റൊണാൾഡ് കൂമാന് കീഴിൽ കളിച്ച ആദ്യ മത്സരത്തിത്തിൽ തന്നെ ബാഴ്സക്ക് ജയം നേടാനായി എന്നത് ആശ്വാസം നൽകുന്ന കാര്യമാണ്.
Trickery by @Phil_Coutinho pic.twitter.com/dfBDx7pV3Q
— FC Barcelona (@FCBarcelona) September 12, 2020
മെസ്സി, ഗ്രീസ്മാൻ, ഡെംബലെ എന്നിവരായിരുന്നു മുന്നേറ്റനിരയിലെ സൂപ്പർ താരങ്ങൾ. ആറാം മിനുട്ടിൽ ബോക്സിനകത്ത് വെച്ച് തനിക്ക് ലഭിച്ച അവസരം ഡെംബലെ ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് പതിനേഴാം മിനിറ്റിലാണ് രണ്ടാം ഗോൾ പിറന്നത്. ജെറാർഡ് പിക്വേയെ ബോക്സിനകത്ത് വെച്ച് വീഴ്ത്തിയതിന്റെ ഫലമായി ലഭിച്ച പെനാൽറ്റി ഗ്രീസ്മാൻ ഒരു പിഴവും കൂടാതെ ലക്ഷ്യത്തിലെത്തിച്ചു. എന്നാൽ 31-ആം മിനിറ്റിൽ ഹാവി ബോനില്ല ജിംനാസ്റ്റിക്കിന് വേണ്ടി ഗോൾ കണ്ടെത്തി. ബോക്സിന് വെളിയിൽ നിന്ന് താരം തൊടുത്ത ഷോട്ട് ആണ് ഗോൾ കീപ്പറെ നിസ്സഹായനാക്കി കൊണ്ട് വലയിൽ പതിച്ചത്. 51-ആം മിനിറ്റിൽ പകരക്കാരനായി വന്ന കൂട്ടീഞ്ഞോയും ലക്ഷ്യം കണ്ടു. ജിംനാസ്റ്റിക് താരം ബോക്സിനകത്ത് വെച്ച് ഹാൻഡ്ബോൾ വഴങ്ങിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി കൂട്ടീഞ്ഞോ ലക്ഷ്യം കാണുകയായിരുന്നു.
HIGHLIGHTS | #BarçaNastic
— FC Barcelona (@FCBarcelona) September 12, 2020
Follow the entire preseason on Barça TV+
▶️ https://t.co/MCt5dMDoeX pic.twitter.com/jRCpwbnkpw