സാവിയെ നിലനിർത്താൻ പിഎസ്ജി, തിരികെ കൊണ്ടുവരാൻ ബാഴ്സ!

പിഎസ്ജിയുടെ യുവസൂപ്പർതാരമായ സാവി സിമൺസിന്റെ ക്ലബുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക.താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ പിഎസ്ജി നടത്തുന്നത്. താരത്തെ നിലനിർത്താൻ കഴിയുമെന്ന് തന്നെയാണ് പിഎസ്ജി ഇപ്പോൾ വിശ്വസിക്കുന്നത്.

2019-ൽ എഫ്സി ബാഴ്സലോണയിൽ നിന്നായിരുന്നു ഡച്ചുകാരനായ സാവി സിമൺസ് പിഎസ്ജിയിലേക്ക് എത്തിയത്.അന്ന് താരത്തിന് നീണ്ട കരാർ നൽകാൻ കഴിയാത്തതിൽ പിഎസ്ജിക്ക് ഇപ്പോൾ ഖേദമുണ്ട്.നിലവിലെ പുതിയ റൂളുകൾ പ്രകാരം മൂന്ന് വർഷത്തിന് മുകളിലുള്ള ഒരു കരാർ താരത്തിന് നൽകാൻ പിഎസ്ജിക്ക് സാധിക്കില്ല. ക്ലബ്ബിന്റെ ഭാവി സൂപ്പർതാരമായി പിഎസ്ജി പരിഗണിക്കുന്നത് ഈ 18കാരനെയാണ്. അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും കരാർ പുതുക്കാനുള്ള ശ്രമമാണ് പിഎസ്ജി നടത്തുക.

എന്നാൽ തങ്ങളുടെ മുൻ താരമായ സാവിയെ തിരികെയെത്തിക്കാൻ ബാഴ്സക്കും താല്പര്യമുണ്ട്.സാവി ബാഴ്സയിലേക്ക് തന്നെ മടങ്ങി പോവുമോ എന്നുള്ളതാണ് ഇനി അറിയേണ്ട കാര്യം. നിലവിൽ യാതൊരുവിധ തീരുമാനങ്ങളും സാവി സിമൺസ് എടുത്തിട്ടില്ല. പ്രമുഖ മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എഫ്സി ബാഴ്സലോണയുടെ യൂത്ത് അക്കാദമിലൂടെ വളർന്ന താരമാണ് സാവി സിമൺസ്.2010 മുതൽ 2019 വരെയാണ് ബാഴ്സയിൽ അദ്ദേഹം ചെലവഴിച്ചിട്ടുള്ളത്.കഴിഞ്ഞ വർഷമായിരുന്നു പിഎസ്ജിയുടെ സീനിയർ ടീമിനു വേണ്ടി സാവി അരങ്ങേറ്റം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *