സംതൃപ്തനാവാതെ കൂമാൻ, രോഷാകുലനായി കൊണ്ട് പറയുന്നതിങ്ങനെ !
ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ ഡൈനാമോ കീവിനെ പരാജയപ്പെടുത്തിയത്. എന്നാൽ ഈ നിറം മങ്ങിയ വിജയത്തിൽ താൻ സംതൃപ്തനല്ലെന്ന് കൂമാൻ മത്സരശേഷം തന്നെ പറഞ്ഞിരുന്നു. മത്സരത്തിന്റെ സമയത്ത് തന്നെ നിരാശയും ദേഷ്യവും പ്രകടിപ്പിക്കുന്ന കൂമാനെ കാമറകണ്ണുകൾ പിടിച്ചെടുത്തിരുന്നു. പ്രധാനപ്പെട്ട താരങ്ങൾ ഇല്ലാത്ത ഡൈനാമോ കീവിനെതിരെ പോലും മികച്ച ഒരു ജയം കരസ്ഥമാക്കാൻ സാധിക്കാത്തതിൽ കൂമാൻ കടുത്ത നിരാശയിലായിരുന്നു. പ്രത്യേകിച്ച് ബാഴ്സയുടെ മുന്നേറ്റത്തിൽ കൂമാൻ ഒട്ടും സംതൃപ്തനല്ല. മെസ്സിയുൾപ്പെടുന്ന താരങ്ങൾ പുരോഗതി പ്രാപിക്കണമെന്ന് കൂമാൻ തുറന്നു പറഞ്ഞിരുന്നു. പ്യാനിക്ക്, ഗ്രീസ്‌മാൻ, ബുസ്ക്കെറ്റ്സ് എന്നിവരുടെ പ്രകടനങ്ങൾ എല്ലാം തന്നെ കൂമാനെ ദേഷ്യം പിടിക്കുന്നതായിരുന്നു എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ ചൂണ്ടികാണിച്ചത്.
Koeman has a right to be angry 😡@FCBarcelona were caused plenty of problems by COVID-hit @dynamokyiven
— MARCA in English (@MARCAinENGLISH) November 5, 2020
😬https://t.co/eX2JBJYIIi pic.twitter.com/L3Tp1gIWtF
” ഞങ്ങളുടെ അറ്റാക്കിങ് രീതിയെ കുറിച്ച് ഞാൻ ആശങ്കയുള്ളവനാണ്.ഞങ്ങളുടെ പൊസഷൻ രീതിയിൽ പ്രശ്നങ്ങളുണ്ട്. ചില സമയങ്ങളിൽ ഞങ്ങൾക്ക് ആവിശ്യമായ പ്രസ്സിങ് ഗെയിം കളിക്കാൻ സാധിച്ചിട്ടില്ല. കൂടാതെ ചില സമയങ്ങളിൽ ഞങ്ങൾ ഒരുപാട് സ്പേസ് ഒഴിച്ചിടുകയും ചെയ്തു. എന്താണ് പ്രശ്നം എന്നതിനെ കുറിച്ച് ഞങ്ങൾ പഠിക്കുകയും സംസാരിക്കുകയും ചെയ്യും. ഞങ്ങളുടെ കളിരീതിയിൽ ഒരുപാട് ഇമ്പ്രൂവ് കൈവരുത്തേണ്ടതുണ്ട് ” കൂമാൻ പറഞ്ഞു. ലാലിഗയിൽ കഴിഞ്ഞ നാലു മത്സരത്തിൽ ബാഴ്സക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല എന്നുള്ളതും കൂമാനെ രോഷാകുലനാക്കുന്നുണ്ട്. ശനിയാഴ്ച റയൽ ബെറ്റിസിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. ഈ മത്സരത്തിൽ ജയം നേടാൻ സാധിച്ചിട്ടില്ലെങ്കിൽ കൂമാന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടേക്കും.
Barcelona not being among Champions League favourites is "normal" – Gerard Pique https://t.co/zR5TXJcaHk
— footballespana (@footballespana_) November 5, 2020