വിജശില്പി വിനീഷ്യസ് തന്നെ, ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം

ലാലിഗയിൽ ഇന്നലെ നടന്ന മുപ്പതാം റൗണ്ട് പോരാട്ടത്തിൽ റയൽ മാഡ്രിഡ്‌ സോസിഡാഡിനെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ്. ജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനംബാഴ്സയിൽ നിന്ന് തിരിച്ചു പിടിക്കാനും സാധിച്ചു. മത്സരത്തിൽ ഗോളുകൾ നേടിയത് റാമോസും ബെൻസിമയും ആണെങ്കിലും മത്സരത്തിലെ താരമായത് ബ്രസീലിയൻ വണ്ടർ കിഡ് വിനീഷ്യസ് ജൂനിയറായിരുന്നു. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച താരം റയൽ സോസിഡാഡ് പ്രതിരോധനിരക്ക് നിരവധി തവണ തലവേദന സൃഷ്ടിച്ചു. ഇടത്വിങ്ങിലൂടെ ചാട്ടുളി പോലെ കുതിച്ച താരം ഒട്ടേറെ തവണ റയൽ സോസിഡാഡ് ഗോൾമുഖത്ത് ഭീഷണിയുയർത്തിയിരുന്നു. ഫലമായി റയലിന്റെ ആദ്യഗോളും വന്നു. താരത്തിന്റെ മുന്നേറ്റം തടയാൻ വേണ്ടി താരത്തിനെ ഫൗൾ ചെയ്യുകയും ഫലമായി പെനാൽറ്റി ലഭിക്കുകയും ചെയ്തു. പ്രമുഖ മാധ്യമമായ ഹൂ സ്‌കോർഡ് ഡോട്ട് കോം ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നൽകിയത് വിനീഷ്യസ് ജൂനിയറിനായിരുന്നു. 7.8 ആണ് താരത്തിന് ലഭിച്ചത്. റയൽ മാഡ്രിഡിന് ടീമിന് ലഭിച്ച റേറ്റിംഗ് 6.68 ആണ്. സോസിഡാഡിന് ലഭിച്ചത് 6.33 യുമാണ്. ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെയാണ്…

റയൽ മാഡ്രിഡ്‌

വിനീഷ്യസ് : 7.8
ബെൻസിമ : 7.6
ജെയിംസ് : 7.2
ക്രൂസ് : 6.9
കാസീമിറോ : 6.9
വാൽവെർദെ : 7.1
മാഴ്‌സെലോ : 6.8
റാമോസ് : 7.2
വരാനെ : 6.8
കാർവഹൽ : 6.8
കോർട്ടുവ : 6.0
മരിയാനോ (സബ്) : 5.9
അസെൻസിയോ (സബ് ) : 5.9
മോഡ്രിച് (സബ്) : 5.9
മെന്റി (സബ്) : 5.9
മിലിറ്റാവോ (സബ്) : 6.2

റയൽ സോസിഡാഡ്

ഐസക് : 6.2
പോർട്ടു : 6.2
ഒഡീഗാർഡ് : 5.8
ഒയാർസബാൽ : 6.5
സുബെൽദിയ : 6.3
മെറിനോ : 7.2
ഗൊറോസെബെൽ : 6.2
ലോറെന്റെ : 6.0
നോർമാൻഡ് : 6.7
മോൺറിയൽ : 6.0
റെമിറോ : 6.4
ലോപ്പസ് (സബ്) : 6.8
സുബിമെന്റി (സബ്) : 6.3
എലുസ്റ്റൊണ്ടോ (സബ് ) : 6.4
ജോസേ (സബ്) : 6.1
ജനുസാജ് (സബ് ) : 6.2

Leave a Reply

Your email address will not be published. Required fields are marked *