ലൗറ്ററോ മാർട്ടിനെസിനെ പുകഴ്ത്തി മെസ്സി
അർജന്റീന ടീമിൽ തന്റെ സഹതാരമായ ലൗറ്ററോ മാർട്ടിനെസിനെ പുകഴ്ത്തി കൊണ്ട് സൂപ്പർ താരമായ ലയണൽ മെസ്സി രംഗത്ത്. കഴിഞ്ഞ ദിവസം മുണ്ടോ ഡീപോർട്ടീവോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ലൗറ്ററോ മാർട്ടിനെസിനെ പ്രകീർത്തിക്കാൻ മെസ്സി സമയം കണ്ടെത്തിയത്. നിലവിൽ ലൗറ്ററോ മാർട്ടിനെസ് ഇന്റർമിലാനിൽ നിന്ന് ബാഴ്സയിലേക്ക് ചേക്കേറുമെന്നും മെസ്സിയും ലൗറ്ററോയും ബാഴ്സ ജേഴ്സിയിൽ ഒരുമിച്ച് കളിക്കുമെന്നുള്ള തരത്തിലുള്ള ശക്തമായ അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് താരത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം മെസ്സി തുറന്നു പറഞ്ഞത്. ലൗറ്ററോ ഒരു കംപ്ലീറ്റ് ഫോർവേഡ് ആണെന്നും കരുത്തനായ താരമാണ് എന്നുമായിരുന്നു മെസ്സിയുടെ പ്രസ്താവന.
🎙 [MD] | Messi To MD: "Lautaro Is Very Complete"
— BarçaTimes (@BarcaTimes) May 14, 2020
🔊 Leo praised the Argentine '9': "He is strong, he dribbles, he scores goals and he knows how to protect the ball." pic.twitter.com/eMSz0IVSSH
” സത്യത്തിൽ ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങളെ കുറിച്ച് എനിക്ക് യാതൊരു വിധ അറിവുമില്ല. എനിക്ക് തോന്നുന്നു ഞാൻ ഇനി പറയാൻ പോവുന്ന കാര്യം ഒരു തവണ പറഞ്ഞു കഴിഞ്ഞതാണെന്ന്. വളരെയധികം മതിപ്പുളവാക്കുന്ന സ്‌ട്രൈക്കറാണ് ലൗറ്ററോ. അതിനേക്കാളും മുകളിൽ എനിക്ക് തോന്നുന്നത് അദ്ദേഹമൊരു കംപ്ലീറ്റ് നമ്പർ നയൺ ആണ്. വളരെ അധികം കരുത്തനായ താരമാണ്. നല്ല രീതിയിൽ ഡ്രിബ്ൾ ചെയ്യുന്ന, ഗോളുകൾ നേടുന്ന, പന്തിനെ എങ്ങനെ സംരക്ഷിക്കണമെന്ന് നന്നായിയറിയുന്ന താരമാണ് ലൗറ്ററോ. പക്ഷെ അദ്ദേഹത്തിനും അദ്ദേഹത്തിനുമൊപ്പം പറയപ്പെടുന്ന പേരുകൾക്കും (ട്രാൻസ്ഫർ മാർക്കറ്റിൽ )എന്ത് സംഭവിക്കുമെന്ന കാര്യത്തിൽ നമുക്ക് കാത്തിരുന്നു കാണാം ” മെസ്സി പറഞ്ഞു.
Lionel Messi on Inter's Lautaro Martinez rumors to Barcelona: "Lautaro is an impressive striker, above all because I think he is a very complete number nine." https://t.co/pbfVpUrp9P
— Mundo Albiceleste 🇦🇷 (@MundoAlbicelest) May 14, 2020