ലാലിഗ ഫിക്സ്ചർ : എൽ ക്ലാസ്സിക്കോ, മാഡ്രിഡ് ഡെർബി തിയ്യതികൾ പുറത്ത് !
2020/21 സീസണിലേക്കുള്ള ലാലിഗ ഫിക്സ്ചർ അധികൃതർ പുറത്തുവിട്ടു. സെപ്റ്റംബർ പതിമൂന്നിന് ആരംഭിച്ച് അടുത്ത വർഷം മെയ് ഇരുപത്തിമൂന്നിന് അവസാനിക്കുന്ന രീതിയിലാണ് ഫിക്സ്ചർ തയ്യാറാക്കിയിട്ടുള്ളത്. ആദ്യ റൗണ്ട് പോരാട്ടത്തിൽ, സെപ്റ്റംബർ പതിമൂന്നിന് അത്ലറ്റികോക്ക് സെവിയ്യയും ബാഴ്സക്ക് എൽക്കെയും റയൽ മാഡ്രിഡിന് ഗെറ്റാഫയുമാണ് എതിരാളികൾ. എന്നാൽ യൂറോപ്യൻ കോംപിറ്റീഷനുകളിൽ കളിച്ച ടീമുകളുടെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ മാറ്റിവെച്ചിട്ടുണ്ട്. റയൽ മാഡ്രിഡ്, ബാഴ്സലോണ, അത്ലറ്റികോ മാഡ്രിഡ്, ഗെറ്റാഫെ, സെവിയ്യ എന്നീ അഞ്ച് ടീമുകൾ ആണ് യൂറോപ്യൻ കോമ്പിറ്റീഷനുകൾ കളിച്ച ടീമുകൾ. അതിനാൽ തന്നെ ഇവരുടെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ മാറ്റിവെച്ചിട്ടുണ്ട്. അതായത് സെപ്റ്റംബർ പതിമൂന്നിന് ഇവർ കളിക്കളത്തിൽ ഇറങ്ങില്ല എന്നർത്ഥം.
🔘 Clasicos
🔘 Madrid derbies
🔘 Opening day
🔘 Final day
Here are the key dates for your diary for the 2020/21 #LaLigaSantander season 🤩
👉 https://t.co/LlrTwuablr pic.twitter.com/MuDsvquG57— MARCA in English (@MARCAinENGLISH) August 31, 2020
ഇനി എൽ ക്ലാസിക്കോ തിയ്യതികൾ ഇങ്ങനെയാണ്. ഏഴാം റൗണ്ട് പോരാട്ടത്തിൽ, ഒക്ടോബർ 25 – നാണ് ആദ്യ എൽ ക്ലാസിക്കോ നടക്കുക. രണ്ടാം എൽ ക്ലാസിക്കോ മുപ്പതാം റൗണ്ട് പോരാട്ടത്തിൽ ഏപ്രിൽ 11- ന് നടക്കും.
ഇനി മാഡ്രിഡ് ഡെർബികൾ നടക്കുന്ന തിയ്യതികൾ. പതിമൂന്നാം റൗണ്ട് പോരാട്ടത്തിൽ ഡിസംബർ 13-നാണ് ഇരുമാഡ്രിഡുകളും തമ്മിൽ ഏറ്റുമുട്ടുക. ഇരുപത്തിയാറാം റൗണ്ട് പോരാട്ടത്തിൽ മാർച്ച് 7-ന് ഇവർ തമ്മിലുള്ള രണ്ടാം മത്സരം നടക്കും.
ഇനി ബാഴ്സ-അത്ലറ്റികോ മത്സരം നടക്കുന്നത്. പത്താം റൗണ്ട് പോരാട്ടത്തിൽ നവംബർ 22-നാണ് ബാഴ്സയും അത്ലറ്റികോയും കൊമ്പുകോർക്കുക. മുപ്പത്തിനാലാം റൗണ്ട് പോരാട്ടത്തിൽ മെയ് 9-ന് ഇരുവരും തമ്മിൽ രണ്ടാം മത്സരം കളിക്കും.
Clasico dates for 2020/21 are confirmed ⚔️ pic.twitter.com/aWBUI9OolF
— B/R Football (@brfootball) August 31, 2020