റാമോസില്ല, ചാമ്പ്യൻസ് ലീഗിൽ ജയിക്കാൻ റയൽ വിയർക്കുമെന്ന് കണക്കുകൾ !
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങുന്ന റയൽ മാഡ്രിഡിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി ക്യാപ്റ്റൻ സെർജിയോ റാമോസ് ഇല്ലാതെ കളിക്കുക എന്നതാണ്. ഈ സീസണിൽ താരം റയൽ മാഡ്രിഡിനെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. പക്ഷെ ആദ്യപാദത്തിൽ താരം റെഡ് കാർഡ് കണ്ടു പുറത്ത് പോയത് റയലിന് വലിയ തോതിലുള്ള തിരിച്ചടിയാണ് ഏൽപ്പിച്ചിട്ടുള്ളത്. മാത്രമല്ല റാമോസിന്റെ അഭാവത്തിൽ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ വിജയിക്കണമെങ്കിൽ നന്നേ പാടുപെടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് റാമോസ് ഇല്ലാതെ ചാമ്പ്യൻസ് ലീഗിൽ റയൽ കളിച്ച ആറു മത്സരങ്ങളിൽ റയൽ അഞ്ചിലും തോറ്റതാണ് കണക്കുകൾ. ജയിച്ചതാവട്ടെ നിസാരക്കാരായ ക്ലബ് ബ്രൂഗെക്കെതിരെയും.
🔍 Un dato para quitar el sueño al Madrid https://t.co/x5P5a6DZBN por @miguelangelara #UCL
— MARCA (@marca) August 3, 2020
2017/18 സീസണിൽ യുവന്റസിനെതിരെയുള്ള ക്വാർട്ടർ ഫൈനലിന്റെ രണ്ടാംപാദത്തിൽ 3-1 ന്റെ തോൽവി റയൽ വഴങ്ങിയപ്പോൾ അന്ന് റാമോസ് ഇല്ലായിരുന്നു. പിന്നീട് 2018/19-ൽ Cska മോസ്‌കോക്കെതിരെ റാമോസിന് ലോപെട്യുഗി വിശ്രമം അനുവദിച്ചപ്പോൾ അന്ന് റയൽ തോറ്റത് 1-0 എന്ന സ്കോറിന് ആയിരുന്നു. രണ്ടാം പാദത്തിൽ സോളാരിയും റാമോസിന് വിശ്രമം അനുവദിച്ചപ്പോൾ റയൽ തോറ്റത് 3-0 എന്ന സ്കോറിന്. പിന്നീട് അയാക്സിനെതിരായ രണ്ടാംപാദ മത്സരം യെല്ലോ കാർഡുകൾ മൂലം റാമോസിന് നഷ്ടമായപ്പോൾ റയൽ തോറ്റത് 4-1 എന്ന സ്കോറിന്. പിന്നീട് ഈ ചാമ്പ്യൻസ് ലീഗിൽ റാമോസില്ലാതെ പിഎസ്ജിക്കെതിരെ ഇറങ്ങിയ റയൽ 3-0 അവിടെയും തോറ്റു. അതായത് റാമോസ് ഇല്ലാതെ മാഞ്ചെസ്റ്റർ സിറ്റിക്കെതിരെ റയൽ ജയിക്കണം എന്നുണ്ടെങ്കിൽ നന്നായി പാട്പെടുമെന്നർത്ഥം.
Something to ease the tension Madridistas are suffering before the Man City game:
— M•A•J (@Ultra_Suristic) August 3, 2020
Real Madrid have won 1 and lost 5 in their last 6 Champions League games without Ramos.