റയൽ അന്ന് വേണ്ടെന്ന് പറഞ്ഞത് നന്നായി : ബാഴ്സ യുവതാരം

റയൽ മാഡ്രിഡ്‌ അന്ന് തന്നെ വേണ്ടെന്ന് പറഞ്ഞത് നന്നായി എന്നും അത് കാരണം തനിക്കിപ്പോൾ ബാഴ്സയിൽ എത്താനായല്ലോ എന്ന സന്തോഷത്തിലുമാണ് താനെന്ന് ബാഴ്സ യുവതാരം പെഡ്രി. കഴിഞ്ഞ ദിവസം യൂട്യൂബർ ആയ ഡിമരിയോക്ക് നൽകിയ അഭിമുഖത്തിലാണ് പെഡ്രി തന്നെ റയൽ തഴഞ്ഞ കാര്യം വെളിപ്പെടുത്തിയത്. പതിനേഴുകാരനായ ഈ താരം ലാസ് പാൽമസിൽ നിന്ന് ഈ സീസണിലാണ് ബാഴ്സയിൽ ജോയിൻ ചെയ്യുന്നത്. മെസ്സിയെ കാണുന്നതിനെ കുറിച്ചുള്ള ആകാംക്ഷയും പങ്കുവെക്കാൻ താരം മറന്നില്ല. താരത്തെ കാണുമ്പോൾ തനിക്ക് ഭയമായിരിക്കും തോന്നുക എന്നാണ് പെഡ്രി അത്ഭുതത്തോടെ പറഞ്ഞത്. ബാഴ്സയിൽ അവസരങ്ങൾ ഇല്ലെങ്കിൽ ലോണിൽ മറ്റു ടീമുകളിലേക്ക് പോവുന്നതിൽ സന്തോഷമേ ഒള്ളൂ എന്നും താരം അറിയിച്ചു.

” രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുമ്പ് ഞാൻ മാഡ്രിഡിൽ ട്രയൽസിനു വേണ്ടി എത്തിയിരുന്നു. ഞാൻ ഒരു ആഴ്ച്ചയോളം അവിടെ തങ്ങി. അവർ എന്നോട് പരിശീലനം തുടരാൻ ആവിശ്യപ്പെട്ടു. അവർക്ക് എന്നെ സൈൻ ചെയ്യാൻ താല്പര്യം ഇല്ലായിരുന്നു. കഴിഞ്ഞ സീസണിൽ ഞാൻ ലാസ് പാൽമസിനൊപ്പം പ്രീ സീസൺ ആരംഭിച്ചു. എന്നാൽ അത് കഴിയും മുമ്പ് ബാഴ്‌സ എന്നെ സൈൻ ചെയ്തു. ഇതെന്റെ കുട്ടിക്കാലം മുതൽക്കുള്ള ഒരു സ്വപ്നമായിരുന്നു. റയൽ അന്ന് സൈൻ ചെയ്യാത്തത് നന്നായി. എന്തെന്നാൽ എനിക്ക് ബാഴ്സയിൽ എത്താൻ കഴിഞ്ഞല്ലോ. മെസ്സിയെ കാണുമ്പോൾ ഞാൻ ഭയപ്പെടും എന്നുറപ്പാണ്. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. പക്ഷെ കളത്തിൽ എത്തുമ്പോൾ ഞാൻ ആരൊപ്പമാണ് കളിക്കുന്നതെന്ന് ഞാൻ മറക്കും. ഞാൻ എല്ലാവരെയും കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ബാഴ്സയിൽ നിലവിൽ അവസരങ്ങൾ ഇല്ലെങ്കിൽ മറ്റൊരു ക്ലബ്ബിലേക്ക് ലോണിൽ പോവുന്നതിൽ സന്തോഷമേ ഒള്ളൂ ” പെഡ്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *