റയലിന്റെ രക്ഷകനായി ബെൻസിമ, ഇന്നലത്തെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ
ലാലിഗയിൽ ഇന്നലെ നടന്ന നിർണായകമായ മുപ്പത്തിയഞ്ചാം റൗണ്ട് പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഡീപോർട്ടീവോ അലാവസിനെ റയൽ മാഡ്രിഡ് തകർത്തു വിട്ടത്. ജയത്തോടെ ഒന്നാം സ്ഥാനം ഭദ്രമാക്കാനും റയലിന് സാധിച്ചു. ഒരു ഗോളും ഒരു അസിസ്റ്റുമായി റയൽ മാഡ്രിഡിന്റെ രക്ഷകവേഷമണിഞ്ഞത് ബെൻസിമയായിരുന്നു. കൂടാതെ റയൽ മാഡ്രിഡ് ടീം ഒന്നടങ്കം മികച്ച പ്രകടനം കാഴ്ച്ചവെച്ച മത്സരമായിരുന്നു ഇന്നലത്തെത് എന്ന കാര്യത്തിൽ സംശയമില്ല. റോഡ്രിഗോയും മെന്റിയും കോർട്ടുവയുമൊക്കെ ഏറെ കയ്യടി വാങ്ങിയ താരങ്ങളാണ്. മറ്റൊരു കാര്യം എന്നുള്ളത് ഇന്നലത്തെ ഹൂ സ്കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം റയലിന്റെ ആദ്യഇലവനിൽ കളിച്ച എല്ലാ താരങ്ങൾക്കും ഏഴിന് മുകളിൽ റേറ്റിംഗ് ലഭിച്ചു എന്നുള്ളത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ചത് ബെൻസിമക്കാണ്. 8.4 ആണ് ബെൻസിമയുടെ റേറ്റിംഗ്. റയൽ മാഡ്രിഡിന് 7.12 റേറ്റിംഗ് ലഭിച്ചപ്പോൾ അലാവസിന് 6.34 റേറ്റിംഗ് ആണ് ലഭിച്ചത്. റയൽ മാഡ്രിഡ് താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.
റയൽ മാഡ്രിഡ് : 7.12
ബെൻസിമ : 8.4
റോഡ്രിഗോ : 7.8
അസെൻസിയോ : 7.7
ക്രൂസ് : 7.5
കാസീമിറോ : 7.1
മോഡ്രിച് : 7.7
വാസ്‌കസ് : 7.0
മിലിറ്റാവോ : 7.2
വരാനെ : 7.4
മെന്റി : 7.7
കോർട്ടുവ : 7.8
വാൽവെർദേ : 6.0(സബ്)
ഇസ്കോ : 6.6(സബ്)
ഡയസ് : 6.0(സബ്)
വിനീഷ്യസ് : 6.1(സബ്)
ഹസാർഡ് : 6.1(സബ്)