റയലിന്റെ മത്സരത്തിനു മുന്നേ കരഞ്ഞ് വിനീഷ്യസ് ജൂനിയർ ജൂനിയർ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ വല്ലഡോലിഡിനെ പരാജയപ്പെടുത്താൻ വമ്പൻമാരായ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കിയത്. സൂപ്പർ താരം കരീം ബെൻസിമയുടെ ഇരട്ട ഗോളുകളാണ് വിജയം നേടിക്കൊടുത്തത്.

ബ്രസീലിയൻ ഇതിഹാസമായ പെലെ തന്റെ 82ആം വയസ്സിൽ ലോകത്തോട് വിട പറഞ്ഞിരുന്നു. അദ്ദേഹത്തിന് വേണ്ടി ഒരു മിനിറ്റ് സമയം മൗനം ആചരിച്ചു കൊണ്ടാണ് ഈ മത്സരം ആരംഭിച്ചിരുന്നത്. ആ സമയത്ത് പെലെയുടെ ചിത്രം സ്ക്രീനിൽ തെളിഞ്ഞു കാണുകയും ചെയ്തിരുന്നു.

എന്നാൽ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ യുവതാരമായ വിനീഷ്യസ്‌ ജൂനിയർ വളരെ വൈകാരികമായി കൊണ്ടാണ് ആ സമയത്തെ കഴിച്ച് കൂട്ടിയത്. പലപ്പോഴും കരച്ചിലടക്കാൻ പാടുപെടുന്ന വിനീഷ്യസിനെ ആ സമയത്ത് കാണാൻ സാധിച്ചിരുന്നു. മാത്രമല്ല മറ്റൊരു ബ്രസീലിയൻ താരമായ റോഡ്രിഗോയും ദുഃഖഭാരത്താൽ തലതാഴ്ത്തിക്കൊണ്ട് ഇമോഷണലായി നിൽക്കുന്നതും കാണാൻ കഴിഞ്ഞിരുന്നു.

പെലെയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടുള്ള കുറിപ്പ് നേരത്തെ തന്നെ രണ്ട് താരങ്ങളും തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു.ഏതായാലും ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ലോകത്ത് നിന്നും വിടവാങ്ങിയത്. ബ്രസീലിനെ മാത്രമല്ല, ഫുട്ബോളിലെ തന്നെ ഇത്രയും ജനപ്രീതിയിലാഴ്ത്തിയത് പെലെ എന്ന ഇതിഹാസമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *