രണ്ടു വർഷത്തിനിടെ ബാഴ്‌സ സൈൻ ചെയ്തത് ഒരുപിടി താരങ്ങളെ, പക്ഷെ ഗുണം തുച്ഛം !

ഈ രണ്ടു വർഷത്തിനിടെ ഒരുപിടി താരങ്ങളെ എഫ്സി ബാഴ്സലോണ ക്യാമ്പ് നൗവിൽ എത്തിച്ചിട്ടുണ്ട്. പലരെയും അവർ അർഹിക്കുന്നതിലും കൂടുതൽ വില നൽകിയാണ് ടീമിൽ എത്തിച്ചിട്ടുള്ളത്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇവർക്കൊന്നും വലിയ തോതിൽ ടീമിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്. അതിന്റെ തെളിവുകളാണ് കഴിഞ്ഞ സീസണിലെയും ഈ സീസണിലെയും പ്രകടനങ്ങൾ.

അന്റോയിൻ ഗ്രീസ്‌മാൻ : 120 മില്യൺ യൂറോക്കാണ് ഗ്രീസ്‌മാൻ ബാഴ്സയിലെത്തിയത്. കഴിഞ്ഞ സീസണിലും ഈ സീസണിലും പ്രതീക്ഷിച്ച അത്ര ശോഭിക്കാനായിട്ടില്ല.

ഫ്രങ്കി ഡിജോങ് : അയാക്സിൽ നിന്നും എൺപത് മില്യൺ യൂറോക്കാണ് താരം ടീമിൽ എത്തിയത്. ബാഴ്സ ഡിഎൻഎയുള്ള താരമെന്ന് വിലയിരുത്തപ്പെട്ടത്. ഭേദപ്പെട്ട പ്രകടനം. എന്നാൽ വലിയൊരു ചലനം സൃഷ്ടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

ജൂനിയർ ഫിർപ്പോ : ജോർദി ആൽബക്ക്‌ ഒരു പകരക്കാരൻ എന്ന രൂപേണ 18 മില്യൺ യൂറോക്കാണ് താരം ബാഴ്സയിൽ എത്തിയത്. പക്ഷെ ആൽബ തന്നെ ഇപ്പോഴും ബാഴ്സയുടെ ആശ്രയം.

ഫ്രാൻസിസ്ക്കോ ട്രിൻക്കാവോ : 30 മില്യൺ യൂറോയാണ് താരത്തിനായി ബാഴ്സ ചിലവഴിച്ചത്. ഭാവിവാഗ്ദാനമായി കണക്കുക്കൂട്ടാം.

പെഡ്രി : ഈ അടുത്ത കാലത്ത് ബാഴ്സ നടത്തിയ മികച്ച സൈനിങ്‌. പതിനേഴുകാരനായ താരത്തിന് ആറു മില്യൺ യൂറോയാണ് ചിലവ് വന്നത്. എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റാൻ താരത്തിനായി.

മിറലം പ്യാനിക്ക് : അറുപത് മില്യൺ യൂറോ നൽകി യുവന്റസിൽ നിന്നും എത്തിച്ച താരം. പക്ഷെ അവസരങ്ങൾ കുറവ്. ബുസ്ക്കെറ്റ്സ് തന്നെയാണ് പലപ്പോഴും കൂമാന്റെ ആശ്രയം.

സെർജിനോ ഡെസ്റ്റ് : ഇരുപത് മില്യൺ യൂറോക്ക്‌ അയാക്സിൽ നിന്നും എത്തിച്ചു. ഭേദപ്പെട്ട പ്രകടനം. ബാഴ്‌സയോട് ഇനിയും ഇണങ്ങാനുണ്ട്. മുന്നേറ്റത്തിൽ വലിയ സ്വാധീനം ചെലുത്താനാവുന്നില്ലെങ്കിലും പ്രതിരോധത്തിൽ കൊള്ളാം.

Leave a Reply

Your email address will not be published. Required fields are marked *