മെസ്സി മങ്ങിയാൽ ബാഴ്സക്ക് പണി കിട്ടും, കണക്കുകൾ ഇങ്ങനെ !
ഈ അടുത്ത കാലത്തെ ബാഴ്സയുടെ ഏറ്റവും മോശം സീസണായിരുന്നു ഈ കഴിഞ്ഞു പോയ സീസൺ. ഒരൊറ്റ കിരീടം പോലുമില്ലാതെ അവസാനിപ്പിച്ച കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ 8-2 എന്ന സ്കോറിനാണ് ബയേണിനോട് തോറ്റു പുറത്തായത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ പ്രധാനകാരണം സൂപ്പർ താരം ലയണൽ മെസ്സി നിറം മങ്ങി എന്നുള്ളത് തന്നെയാണ്. അത് തന്നെയാണ് കണക്കുകളും തെളിയിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ മെസ്സിയുടെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും മോശം പ്രകടനമാണ് ഈ കഴിഞ്ഞ സീസണിലുണ്ടായത്. കഴിഞ്ഞ സീസണിൽ മെസ്സിയാകെ നേടിയത് 31 ഗോളുകളാണ്. അതിന് മുമ്പത്തെ എല്ലാ സീസണുകളിലും മെസ്സി നാൽപ്പതിൽ പരം ഗോളുകൾ നേടിയിട്ടുണ്ട്. മെസ്സിയുടെ കഴിഞ്ഞ പത്ത് വർഷത്തെ എല്ലാ കോമ്പിറ്റീഷനുകളിലുമുള്ള ഗോളടിയുടെ കണക്കുകൾ ഇങ്ങനെയാണ്.
Koeman dijo que su rendimiento podía ser mejor y de repente ha estallado 💣💥 el debate sobre el estado de forma del argentino https://t.co/8U0AxOP5Xx El análisis de @Jaime_Rincon
— MARCA (@marca) October 19, 2020
19-20: 31 goals
18-19: 51 goals
17-18: 45 goals
16-17: 54 goals
15-16: 41 goals
14-15: 58 goals
13-14: 41 goals
12-13: 60 goals
11-12: 73 goals
10-11: 53 goals
കഴിഞ്ഞ സീസണിൽ തന്നെയാണ് മെസ്സി ഈ അടുത്ത കാലത്ത് നിറം മങ്ങിയതെന്ന് ഈ കണക്കുകളിൽ നിന്ന് വ്യക്തമാണ്. ഈ പത്ത് വർഷത്തിൽ ആദ്യമായിട്ടാണ് മെസ്സിക്ക് ലാലിഗയിൽ ഇരുപത്തിയഞ്ച് ഗോളിന് മുകളിൽ നേടാൻ കഴിയാതെ പോവുന്നത്. ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെയുള്ള ഏറ്റവും മോശം പ്രകടനമാണ് കഴിഞ്ഞ സീസണിൽ മെസ്സി നടത്തിയത്. കേവലം മൂന്ന് ഗോളുകൾ മാത്രമാണ് താരത്തിന് നേടാനായത്. കഴിഞ്ഞ സീസണിൽ താരം കളിച്ച 33 ലീഗ് മത്സരങ്ങളിൽ 17 എണ്ണത്തിൽ ഗോൾ നേടാൻ താരത്തിന് ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. താരത്തിന്റെ ഈ മോശം പ്രകടനം തന്നെയാണ് കഴിഞ്ഞ സീസണിൽ ബാഴ്സയെ ബാധിച്ച ഏറ്റവും വലിയ കാര്യവും.
Barcelona boss Koeman: "Messi's performances could be better" https://t.co/nmyw9jdSAN
— footballespana (@footballespana_) October 19, 2020