മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ സാധ്യത, സൂചനകൾ നൽകിയത് പിതാവ് !
സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ വളരെ നിർണായകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സൂപ്പർ താരം ബാഴ്സയിൽ തന്നെ തുടരാനുള്ള സാധ്യതകൾ ഉണ്ട് എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതിന് തെളിവായി മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത് മെസ്സിയുടെ പിതാവ് ” അതേ ” എന്ന് പറഞ്ഞതാണ്. മെസ്സി ബാഴ്സയിൽ തുടരാൻ സാധ്യതകൾ ഉണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മെസ്സിയുടെ പിതാവ് അതേ എന്ന് ഉത്തരം നൽകുകയായിരുന്നു. ഇതോടെയാണ് മെസ്സി ബാഴ്സയിൽ തന്നെ തുടർന്നേക്കും എന്നുള്ള വാർത്തകൾ പുറത്തു വന്നിരിക്കുന്നത്. അതേ സമയം തന്റെ ഭാവി സംബന്ധിച്ച് മെസ്സിയും പിതാവും തമ്മിൽ ചർച്ചകൾ നടത്തിയേക്കും എന്നും മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Messi could complete shock Barcelona u-turn, confirms dadhttps://t.co/XFToJbMDJC pic.twitter.com/253y97SWQG
— The Sun Football ⚽ (@TheSunFootball) September 3, 2020
ഇന്നലെ മെസ്സിയുടെ പിതാവും പ്രസിഡന്റ് ബർതോമ്യുവും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. അതിന്റെ ബാക്കിപത്രമെന്നോണം മെസ്സി തന്റെ നിലപാട് മയപ്പെടുത്തിയേക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ബാഴ്സ താരത്തെ വിടാൻ ഒരുക്കമല്ലാത്ത സാഹചര്യത്തിൽ മെസ്സി വരുന്ന സീസൺ കൂടി ബാഴ്സയിൽ കളിച്ച് കരാർ പൂർത്തിയാക്കാനാണ് മെസ്സി ഉദ്ദേശിക്കുന്നത്. അങ്ങനെയായാൽ മെസ്സിക്ക് അടുത്ത വർഷം ഫ്രീ ഏജന്റ് ആവുകയും ക്ലബ് വിടുകയും ചെയ്യാം. ആ ഒരു സാധ്യത മുൻനിർത്തിയാവാം മെസ്സി ഒരുപക്ഷെ മാറി ചിന്തിക്കുന്നതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Los inicios de las pretemporadas, los arranques de las ligas y los cierres del mercado de pases hacen que el crack argentino no disponga de mucho tiempo para definir su futuro.https://t.co/mdwDbg35f6
— TyC Sports (@TyCSports) September 3, 2020