മികച്ച പതിനഞ്ച് യുവതാരങ്ങളെ തിരഞ്ഞെടുത്ത് ലയണൽ മെസ്സി
നിലവിലെ ഏറ്റവും മികച്ച യുവതാരങ്ങളാരാണ്? സൂപ്പർ താരം ലയണൽ മെസ്സിക്കുമുണ്ട് ഉത്തരങ്ങൾ. നിലവിലെ ഏറ്റവും മികച്ച പതിനഞ്ച് യുവതാരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് താരം. സൂപ്പർ താരങ്ങളായ കെയ്‌ലിൻ എംബപ്പേയും ഫെലിക്സും ഫ്രങ്കി ഡി ജോങ്ങുമെല്ലാം തന്നെ മെസ്സിയുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.
Messi tips Mount 'to be one of best' & names Foden in his 15 talents to watch https://t.co/owhWM28yyK
— Sun Sport (@SunSport) March 31, 2020
ട്രെന്റ് അലക്‌സാണ്ടർ അർണോൾഡ്, ക്രിസ്ത്യൻ പുലിസിച്ച്, മാസോൺ മൗണ്ട്, ഫിൽ ഫോഡെൻ, ജേഡൻ സാഞ്ചോ, ലുക്കാ ജോവിച്ച്, കയ് ഹാവെട്സ്, എഡർ മിലിറ്റാവോ, ഉസ്മാൻ ഡെംബലെ, ഹൗസ്സേം ഔർ, ഫ്രങ്കി ഡിജോംഗ്, ജോവോ ഫെലിക്സ്, കെയ്‌ലിൻ എംബപ്പേ, ജോഷുവ കിമ്മിച്ച്, ബെഞ്ചമിൻ പവാർഡ് എന്നിവരാണ് മെസ്സിയുടെ പ്രിയപ്പെട്ട യുവതാരങ്ങൾ.
ഏറ്റവും കൂടുതൽ വേഗതയാർന്നതും ഏറ്റവും കൂടുതൽ അപകടകാരിയുമായ താരമാണ് എംബപ്പേ എന്നാണ് മെസ്സി വിശേഷിപ്പിച്ചത്. ഈ പ്രായത്തിൽ ഞാൻ കാണുന്ന ഏറ്റവും മികച്ച പാസ്സറാണ് ഡിജോംഗ് എന്നാണ് മെസ്സി പറഞ്ഞത്. അസാധ്യമായത് സാധ്യമാക്കാൻ കെൽപ്പുള്ള താരമാണ് ലുക്കാ ജോവിച്ച് എന്നും മെസ്സി കൂട്ടിച്ചേർത്തു.