മറ്റൊരു ബാഴ്സ സൂപ്പർ താരത്തിന് കൂടി പരിക്ക്, ചാമ്പ്യൻസ് ലീഗ് കളിക്കുന്ന കാര്യം സംശയത്തിൽ !
സൂപ്പർ താരങ്ങളുടെ പരിക്കുകൾ വീണ്ടും വീണ്ടും എഫ്സി ബാഴ്സലോണക്ക് തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം അത്ലെറ്റിക്കോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിൽ പ്രതിരോധനിര താരങ്ങളായ സെർജി റോബെർട്ടോ, ജെറാർഡ് പിക്വേ എന്നിവർക്ക് പരിക്കേറ്റിരുന്നു. റോബെർട്ടോ രണ്ട് മാസം പുറത്തിരിക്കേണ്ടി വരുമെന്ന് ബാഴ്‌സ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ പിക്വേയും ദീർഘകാലം പുറത്തിരിക്കേണ്ടി വരുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.ഇതിന് പിന്നാലെയിതാ മുന്നേറ്റനിര താരം ഉസ്മാൻ ഡെംബലെക്കും പരിക്കേറ്റതായാണ് വാർത്തകൾ. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അത്ലെറ്റിക്കോക്കെതിരെയുള്ള മത്സരത്തിന് ശേഷം താരത്തിന്റെ തോളിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടതായാണ് വാർത്തകൾ.
Ousmane Dembele adds to Barcelona injury woes ahead of Dynamo Kyiv trip https://t.co/E0lIV3FQ63
— footballespana (@footballespana_) November 22, 2020
ഈ ഇരുപത്തിനാലാം തിയ്യതി ഡൈനാമോ കീവിനെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരം താരത്തിന് നഷ്ടമാവുമെന്നുറപ്പാണ്. അതേസമയം താരത്തിന്റെ പരിക്ക് അത്ര ഗുരുതരമല്ലെങ്കിൽ പോലും ഒരു മാസക്കാലം താരം ചികിത്സക്കേണ്ടി വരുമെന്നും വാർത്തകളുണ്ട്. അങ്ങനെയെങ്കിൽ എല്ലാ കോമ്പിറ്റീഷനുകളിലുമായി എട്ടോളം മത്സരത്തിൽ താരത്തെ കൂമാന് നഷ്ടമായേക്കും. നിലവിൽ മുന്നേറ്റനിര താരമായ അൻസു ഫാറ്റി ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്. അത്കൊണ്ട് തന്നെ താരത്തിന്റെ സ്ഥാനത്ത് ഡെംബലെക്ക് സ്ഥാനമുറപ്പായിരുന്നു. എന്നാൽ ഡെംബലെക്ക് കൂടി പരിക്കേറ്റതോടെ ഇനി ആരെ നിയമിക്കും എന്നതാണ് കൂമാന്റെ പ്രശ്നം. പ്രതിരോധനിരയിലെ താരങ്ങളുടെ പരിക്കും കൂമാന് തലവേദനയാണ്. സാമുവൽ ഉംറ്റിറ്റി പരിക്കിൽ നിന്നും മുക്തനായി തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയിലാണ് ബാഴ്‌സ.
Another injury for @FCBarcelona 🚨
— MARCA in English (@MARCAinENGLISH) November 23, 2020
Ousmane Dembele has suffered a shoulder strain
🤕https://t.co/jmoSjKCfs8 pic.twitter.com/kaJyIgadn9