മറ്റൊരു ഡിഫന്റർക്കും പരിക്ക്, ബാഴ്സ പ്രതിരോധത്തിൽ വൻ പ്രതിസന്ധി !

ചാമ്പ്യൻസ് ലീഗിൽ നാപോളിയെ നേരിടാനൊരുങ്ങുന്ന എഫ്സി ബാഴ്‌സലോണയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. പ്രതിരോധനിരയിലെ മറ്റൊരു സാന്നിധ്യമായ റൊണാൾഡ്‌ അറൗജോക്ക് പരിക്കേറ്റതായി ബാഴ്സ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ബാഴ്സ ബി ടീമിന് വേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. താരത്തിന് ചാമ്പ്യൻസ് ലീഗ് നഷ്ടമാവും എന്നും ക്ലബ് അറിയിച്ചിട്ടുണ്ട്. താരത്തിന്റെ വലതുകാലിലെ ആങ്കിളിനാണ് പരിക്കേറ്റിരിക്കുന്നത്. മത്സരത്തിൽ സബടെല്ലിനെതിരെ പ്ലേ ഓഫ്‌ ഫൈനലിൽ തോൽവി രുചിക്കാനായിരുന്നു ബാഴ്സ ബിയുടെ വിധി. അതേസമയം താരത്തിന് കൂടി പരിക്കേറ്റതോടെ ബാഴ്സയുടെ സെന്റർ ബാക്ക് പൊസിഷനിൽ വൻ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. നാല് സെന്റർ ബാക്കുമാരിൽ ഇനി ഒരാളെ മാത്രമേ ബാഴ്സക്ക് ലഭ്യമാവുകയൊള്ളൂ.

നിലവിൽ ബാഴ്സയുടെ സെന്റർ ബാക്കുമാരായ സാമുവൽ ഉംറ്റിറ്റി, ക്ലമന്റ് ലെങ്ലെറ്റ് എന്നിവർ പരിക്കിന്റെ പിടിയിലാണ്. ഈ കൂട്ടത്തിലാക്കിണിപ്പോൾ റൊണാൾഡ് അരൗജോ കൂടി ചേർന്നിരിക്കുന്നത്. ഇനി ബാഴ്സക്ക് അവശേഷിക്കുന്ന ഏകസെന്റർ ബാക്ക് ജെറാർഡ് പിക്വെ മാത്രമാണ്. ഇത് വലിയ തലവേദനയാണ് സെറ്റിയന് സൃഷ്ടിച്ചിരിക്കുന്നത്. ഓഗസ്റ്റ് എട്ടിനാണ് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ ബാഴ്സ നാപോളിയോട് ഏറ്റുമുട്ടുന്നത്. ആദ്യപാദത്തിൽ 1-1 സമനിലയായിരുന്നു. അതേസമയം സെർജിയോ ബുസ്ക്കെറ്റ്സ്, ആർതുറോ വിദാൽ എന്നിവരെയും സസ്‌പെൻഷൻ മൂലം ബാഴ്സക്ക് ചാമ്പ്യൻസ് ലീഗിൽ ലഭിച്ചേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *