ബ്രേക്കിങ് : ലാലിഗ നിർത്തിവെച്ചു
കൊറോണ ഭീതി നിലനിൽക്കെ കൂടുതൽ മുൻകരുതലുകളുമായി ഫുട്ബോൾ ലോകം. ഇപ്പോൾ പുതിയതായി ലാലിഗ നിർത്തിവെക്കാൻ അധികൃതരും സ്പാനിഷ് ഗവണ്മെന്റും തീരുമാനിച്ചിരിക്കുന്നു. കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും മത്സരം നിർത്തിവെക്കാനാണ് നിർദ്ദേശം. ഇതിന് മുൻപ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനായിരുന്നു ലാലിഗ അധികൃതരുടെ തീരുമാനം. എന്നാൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമായതോടെയാണ് ലാലിഗ നിർത്തിവെക്കാൻ അധികൃതർ നിർബന്ധിതരായത്.
Official statement.
— LaLiga English (@LaLigaEN) March 12, 2020
LaLiga confirms suspension of the competition for Matchdays 28 and 29.
📝 https://t.co/8PugprnNoP pic.twitter.com/lkAlD64WUA
നിലവിൽ റയൽ മാഡ്രിഡിന്റെ ബാസ്കറ്റ് ബോൾ ടീമിലെ ഒരു താരത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ റയൽ മാഡ്രിഡ് അവരുടെ എല്ലാ ഫുട്ബോൾ -ബാസ്കറ്റ് താരങ്ങളോടും സ്വയം ക്വാറന്റയിന് വിധേയരാവാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കുറഞ്ഞത് പതിനഞ്ച് ദിവസമെങ്കിലും ക്വാറന്റയിന് വിധേയമാവാനാണ് നിർദേശം. ഇതിനാൽ തന്നെ അടുത്ത ആഴ്ച്ച നടക്കേണ്ട മാഞ്ചസ്റ്റർ സിറ്റി vs റയൽ മത്സരം നടക്കുമോ എന്നത് സംശയത്തിലാണ്.