ബെയ്ൽ സിദാനെക്കാളും റൊണാൾഡോയെക്കാളും മുകളിലെന്ന് മുൻ വെയിൽസ് താരം
റയൽ മാഡ്രിഡ് സൂപ്പർ താരം ഗാരെത് ബെയ്ൽ സിനദിൻ സിദാനെക്കാളും റൊണാൾഡോ ലിമയേക്കാളും മുകളിലെന്ന് മുൻ വെയിൽസ് താരമായ റോബി സാവേജ്. കഴിഞ്ഞ ദിവസം ട്വിറ്റെറിൽ നടന്ന ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഗാരെത് ബെയ്ലിനെ വാനോളം പുകഴ്ത്തിയത്. ഈ രണ്ട് ദശകങ്ങളിലെ ഏറ്റവും അണ്ടർറേറ്റഡ് താരങ്ങളിലൊരാളാണ് ബെയ്ൽ എന്നും കിരീടനേട്ടത്തിലും ഗോൾനേട്ടത്തിലും ഈ ഇതിഹാസങ്ങൾക്ക് മുകളിലാണ് ബെയ്ലിന്റെ സ്ഥാനമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
🏴 Gareth Bale
— SMFutball (@SMFutball) April 17, 2020
——————————
📝 Signed: September 2013
👕 249 Games
⚽️ 105 Goals
🅰️ 67 Assists
🏆 15* Trophies Won
⚽️ 03 Goals in UCL Finals
🥇 01 MOTM in CL Final
———————————
🗣️ Robbie Savage: "Bale is the most underrated player in the past 20 years" pic.twitter.com/R3dPgzhWds
” ഞാൻ അദ്ദേഹത്തോട് റയൽ മാഡ്രിഡിൽ തുടരാനാണ് ആവിശ്യപ്പെടുന്നത്. റയലിന് വേണ്ടി 105 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. പതിമൂന്ന് കിരീടനേട്ടങ്ങളിൽ അദ്ദേഹം പങ്കാളിയായി. ഒരു ബൈസിക്കിൾ കിക്ക് ഗോളുൾപ്പടെ മൂന്ന് ചാമ്പ്യൻസ് ലീഗ് ഫൈനൽ ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. നിങ്ങൾ സിദാനെ എടുത്തുനോക്കൂ. 49 ഗോളുകളും ആറ് കിരീടങ്ങളും മാത്രമേ ഒള്ളൂ. ബയേറിനെതിരെ നേടിയ ഒരു ചാമ്പ്യൻസ് ലീഗ് ഫൈനൽ ഗോളും ഉണ്ട്. ഇനി ലൂയിസ് ഫിഗോയുടെ കാര്യത്തിലേക്ക് വരൂ. 56 ഗോളും ഏഴ് കിരീടങ്ങളും. റൊണാൾഡോയാവട്ടെ 104 ഗോളുകളും മൂന്ന് കിരീടങ്ങളും. കണക്കുകൾ പറയുന്നത് ഗാരെത് ബെയ്ൽ ഇവരെക്കാളൊക്കെ മുകളിലാണ് എന്നാണ്. എന്നെ സംബന്ധിച്ചെടുത്തോളം കഴിഞ്ഞ ഇരുപത് വർഷത്തെ ഏറ്റവും അണ്ടർറേറ്റഡ് താരമാണ് ബെയ്ൽ ” റോബി സാവേജ് പറഞ്ഞു.
"Gareth Bale is the most underrated player in the past 20 years"
— AS English @ 🏡 (@English_AS) April 16, 2020
(Robbie Savage)https://t.co/lk0sI8ISiW