ബാഴ്സയെ സഹായിക്കാൻ വേണ്ടി ക്ലബ് വിടാൻ തയ്യാറാണെന്ന് പിക്വേ !
ബയേണിനോട് അതിദാരുണമായി പരാജയപ്പെട്ടതിന് പിന്നാലെ വളരെയധികം നിരാശ പ്രകടിപ്പിച്ച് ബാഴ്സ താരം ജെറാർഡ് പിക്വേ. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് പിക്വേ തന്റെ നിരാശയും സങ്കടവും പങ്കുവെച്ചത്. ‘നാണക്കേട് ‘ എന്ന് പറഞ്ഞു തുടങ്ങിയ പിക്വേ എല്ലാവരും തോൽവിക്ക് ഉത്തരവാദികളാണ് എന്നറിയിച്ചു. ബാഴ്സയുടെ അടിവേരാണ് ഇളകിയതെന്നും പുതിയ താരങ്ങളെ കൊണ്ട് വന്നു ബാഴ്സയെ പഴയ ഫോമിലേക്ക് തിരിച്ചു കൊണ്ട് വരാൻ സാധിക്കുമെങ്കിൽ ക്ലബിൽ നിന്ന് ആദ്യം തന്നെ പോവാൻ താൻ ഒരുക്കമാണെന്നും പിക്വേ അറിയിച്ചു. ഇത് ആദ്യമായല്ല ബാഴ്സയിൽ സംഭവിക്കുന്നതെന്നും താൻ കടുത്ത വേദനയിലാണെന്നും പിക്വേ അറിയിച്ചു.
"If new blood has to come and change this dynamic, I will be the first to pack up and leave"https://t.co/8ub4gl3ONi
— AS English (@English_AS) August 14, 2020
” ഇത് നാണക്കേടാണ്. ആർക്കും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല. പുതിയ താരങ്ങൾ വന്നു ക്ലബ്ബിനെ മാറ്റാൻ സാധിക്കുമെങ്കിൽ ഇവിടെ നിന്ന് ആദ്യം പാക്ക് ചെയ്തു പുറത്തിറങ്ങുന്നത് ഞാൻ ആയിരിക്കും. ഞങ്ങളുടെ അടിവേരാണ് ഇളകിയിരിക്കുന്നത്. ഇത് ആദ്യമായിട്ടോ രണ്ടാമതായിട്ടോ മൂന്നാമതായിട്ടോ അല്ല സംഭവിക്കുന്നത്. ഞാനുൾപ്പെടുന്ന എല്ലാവരും വേദനയിലാണ്. ക്ലബിൽ അടിമുടി മാറ്റം വേണം. താരങ്ങളെ മാത്രമല്ല മാറ്റേണ്ടത്. എല്ലാവരും തന്നെ തോൽവിയെ കുറിച്ച് ആധികാരികമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ബാഴ്സക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതിനെ ഒരു വിശകലനം ആവിശ്യമാണ്. തുടർന്ന് അതിൽ നിന്ന് പാഠമുൾകൊണ്ട് തിരിച്ചു വരാനും ശ്രമിക്കണം ” പിക്വേ പറഞ്ഞു.
🔊 @3gerardpique
— FC Barcelona (@FCBarcelona) August 14, 2020
Statements on Movistar+ pic.twitter.com/TSQFejGqig