ബാഴ്‌സയിലേക്ക് ഉടൻ പുതിയ താരങ്ങളെത്തുമോ? കൂമാൻ പറയുന്നു !

കൂമാൻ പരിശീലകനായി സ്ഥാനമേറ്റ ശേഷം ബാഴ്സ നിരവധി താരങ്ങളെ നോട്ടമിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂമാന്റെ പ്രിയപ്പെട്ട താരങ്ങളായ ഡീപേ, വിനാൾഡം, ഡോണി ബീക്ക് എന്നിവരെയൊക്കെ ബാഴ്‌സയുമായി ബന്ധപ്പെടുത്തി കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈ താരങ്ങളെയൊന്നും ബാഴ്‌സ സൈൻ ചെയ്യാൻ സാധിച്ചിരുന്നില്ല. മാത്രമല്ല ഡോണി ബീക്കിനെ യുണൈറ്റഡ് ടീമിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരങ്ങളെയെത്തിക്കുമോ എന്നുള്ളതിന് വിശദീകരണം നൽയിരിക്കുകയാണ് കൂമാൻ. ക്ലബ്ബിന്റെ സാമ്പത്തിക നില വളരെ മോശമാണെന്നും ബാഴ്സയിലേക്ക് പുതിയ താരങ്ങൾ എത്താൻ സാധ്യത കുറവാണ് എന്നുമാണ് കൂമാൻ അറിയിച്ചത്. കഴിഞ്ഞ ദിവസം സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് കൂമാൻ ഇക്കാര്യം വ്യക്തമാക്കിയത്.

” ഞാൻ ബാഴ്സയുടെ സ്പോർട്ടിങ് ഡയറക്ടർ റാമോൺ പ്ലാനസുമായി ഭാവിയെ കുറിച്ച് സംസാരിക്കാറുണ്ട്. ഞങ്ങൾക്ക്‌ എന്താണ് ആവിശ്യമെന്നും ആരൊക്കെ സൈൻ ചെയ്യാൻ കഴിയുമെന്നുമൊക്കെയുള്ള കാര്യങ്ങളെ പറ്റിയാണ് ചർച്ച ചെയ്യാറുള്ളത്. പക്ഷെ ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി അറിയുന്നത് കൊണ്ട് തന്നെ നിങ്ങൾക്ക് കൂടുതൽ ആവിശ്യപ്പെടാൻ സാധിക്കില്ല. ഞങ്ങളുടെ ടീമിൽ ഏതൊക്കെ പൊസിഷനിലാണ് മികച്ച താരങ്ങളുടെ അഭാവം നേരിടുന്നത് എന്ന് ഞാൻ മുമ്പ് തന്നെ പറഞ്ഞതാണ്. താരങ്ങളെ ടീമിൽ എത്തിക്കാൻ കഴിയും എന്നുണ്ടെങ്കിൽ, തീർച്ചയായും പുതിയ താരങ്ങളെ എത്തിക്കുക തന്നെ ചെയ്യും. പക്ഷെ നിലവിലെ സാമ്പത്തികസ്ഥിതി വെച്ച് കാര്യങ്ങൾ ബുദ്ധിമുട്ടാകും ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *