ബാഴ്സയേക്കാൾ വലിയ ക്ലബാണ് ബൊക്ക ജൂനിയേഴ്‌സ്, ബാഴ്സ ഇനിയും വളരാനുണ്ട് : പ്രസിഡന്റ്‌ !

സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്കെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങളുയർത്തി അർജന്റൈൻ ക്ലബായ ബൊക്ക ജൂനിയേഴ്‌സ്. ക്ലബ്ബിന്റെ പ്രസിഡന്റായ ജോർഗെ അമോർ അമീലാണ് ബാഴ്സയെ നിശിതമായി വിമർശിച്ചത്. പതിനെട്ടുകാരനായ യുവതാരത്തിന്റെ ട്രാൻസ്ഫറുമായി നടപടിക്രമങ്ങൾ ബാഴ്സ അപാകതകൾ വരുത്തി എന്നാരോപിച്ചാണ് അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ബാഴ്‌സ വളരെ മോശമായ രീതിയിലാണ് തങ്ങളെ കൈകാര്യം ചെയ്തതെന്നും ബാഴ്സ ക്ലബാണ് വലിയ ക്ലബാണ് ബൊക്ക ജൂനിയേഴ്സെന്നും ബാഴ്‌സ ഇനിയും വളരാനുണ്ട് എന്നുമാണ് ഇദ്ദേഹം പരസ്യമായി പ്രസ്താവിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ക്ലബാണ് ബൊക്കയെന്നും മെസ്സിയെ ബാഴ്സ എന്താണ് ചെയ്യുന്നതെന്ന് തങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. 2020 ഫെബ്രുവരിയിലായിരുന്നു ബൊക്ക ജൂനിയേഴ്‌സ് താരമായിരുന്ന സാന്റിയാഗോ റാമോസ് മിങ്കോയെ ബാഴ്സ സൈൻ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഈ വിവാദത്തിന് കാരണം. ബാഴ്സക്കെതിരെ കോടതിയിൽ പോവുമെന്നും ബൊക്ക ജൂനിയേഴ്‌സ് അറിയിച്ചിട്ടുണ്ട്.

” റാമോസ് മിങ്കോയുടെ കാര്യത്തിൽ ഞങ്ങൾ ബാഴ്‌സയെ കോടതി കയറ്റും. അവർ വളരെ പ്രാകൃതമായതും മോശമായതുമായ രീതിയിലാണ് ഞങ്ങളെ കൈകാര്യം ചെയ്തത്. ബാഴ്സയേക്കാൾ വലിയ ക്ലബാണ് ബൊക്ക ജൂനിയേഴ്‌സ്. അത്കൊണ്ട് തന്നെ ഇങ്ങനെ സംഭവിക്കാൻ പാടില്ല. മിങ്കോയുടെ കാര്യത്തിൽ അവർ ട്രീറ്റ് ചെയ്തത് വളരെ മോശമായ രീതിയിലാണ്. അദ്ദേഹത്തിന് പ്രതിനിധികൾ ഉണ്ടായിരുന്നോ എന്നത് പോലും ഞങ്ങൾക്കറിയില്ല. ലോകത്തിലെ ഏറ്റവും വലിയ ക്ലബാണ് ബൊക്ക. ബാഴ്സ ഇനിയും വളരാനുണ്ട്. ഇത്തരം പ്രാകൃതമായ കാര്യങ്ങൾ ഞങ്ങൾ ഒരിക്കലും അംഗീകരിക്കാൻ പോവുന്നില്ല. അവർ ഞങ്ങൾക്ക് മോശമായ അനുഭവം സമ്മാനിച്ചു കൊണ്ടാണ് ഇവിടെ നിന്നും പോയത്. മെസ്സിയുടെ കാര്യത്തിൽ എനിക്ക് ഒരു അത്ഭുതവുമില്ല. ബാഴ്‌സയുടെ ആരാധനപാത്രമായ മെസ്സിയെയും ഉൾപ്പെടുത്തി ഒരു ദുരന്തമാവാനാണ് അവർ ആഗ്രഹിക്കുന്നത്. അവർ മെസ്സിയെ കൈകാര്യം ചെയ്യുന്ന രീതി ഞങ്ങൾക്ക് നന്നായി അറിയാം ” ബൊക്ക ജൂനിയേഴ്‌സ് പ്രസിഡന്റ്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *