ബാഴ്സയുടെ അഞ്ച് യുവസൂപ്പർ താരങ്ങളെ ലക്ഷ്യമിട്ട് റയൽ ബെറ്റിസ്‌

സ്പാനിഷ് വമ്പൻമാരായ ബാഴ്സയുമായി കഴിഞ്ഞ കുറച്ചു കാലങ്ങളായി നല്ല ബന്ധം പുലർത്തുന്നടീമാണ് റയൽ ബെറ്റിസ്‌. ട്രാൻസ്ഫർ വിൻഡോയിലും മറ്റുള്ള കാര്യങ്ങളിലും ഇരുടീമുകളും നല്ല ബന്ധം തുടർന്ന് പോന്നിരുന്നു. ആ ഒരു ബന്ധം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് റയൽ ബെറ്റിസ്‌. ബാഴ്സയുടെ അഞ്ച് യുവസൂപ്പർ താരങ്ങളെയാണ് ബെറ്റിസ്‌ ടീമിലെത്തിക്കാനായി ലക്ഷ്യം വെച്ചിരിക്കുന്നത്. സൂപ്പർ സ്ട്രൈക്കെർ അൻസു ഫാറ്റി, പ്രതിരോധനിര താരം കാർലെസ് അലേന, പുത്തൻതാരോദയം റിക്കി പ്യൂഗ്, മുൻ ബെറ്റിസ്‌ താരം കൂടിയായ ജൂനിയർ ഫിർപ്പോ, ഫ്രാൻസിസ്‌കോ ട്രാൻകാവോ എന്നിവരെയാണ് ബെറ്റിസ്‌ നോട്ടമിട്ട് വെച്ചിരിക്കുന്നത്. ലോൺ അടിസ്ഥാനത്തിലോ അതല്ലെങ്കിൽ പെർമെനന്റ് ഡീലിലോ, ഏത് തരത്തിൽ ആയാലും ടീമിൽ എത്തിക്കണം എന്ന നിലപാടിലാണ് റയൽ ബെറ്റിസ്‌ അധികൃതർ.

പ്രമുഖഫുട്ബോൾ മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഈ താരങ്ങൾക്ക് വേണ്ടി ബെറ്റിസ്‌ ചെറിയ തോതിൽ ശ്രമങ്ങൾ നടത്തിയെന്നും ഇവർ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ബാഴ്‌സയുടെ പക്കലിൽ നിന്നും സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. താരബാഹുല്യം കൊണ്ട് തന്നെ ഈ യുവതാരങ്ങൾക്ക് ഒക്കെ തന്നെയും കുറഞ്ഞ അവസരങ്ങൾ മാത്രമാണ് ലഭിക്കുന്നത്. അത്കൊണ്ട് തന്നെ ഈ താരങ്ങളെ ഒക്കെ തന്നെയും ലോണിൽ വിടാൻ ബാഴ്‌സ ആലോചിക്കുന്നതായി മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മറ്റുള്ള ക്ലബുകളിലേക്ക് ലോണിൽ വിട്ടാൽ കൂടുതൽ അവസരവും അതുവഴി പ്രകടനം കൂടുതൽ മെച്ചപ്പെടുമെന്നുമാണ് ബാഴ്സയുടെ കണക്കുകൂട്ടലുകൾ. അതിനാൽ തന്നെ ഈ താരങ്ങളെയൊക്കെ ലോണിൽ പറഞ്ഞയക്കാനുള്ള സാധ്യത കൂടുതലാണ്. പക്ഷെ ഇക്കാര്യത്തിൽ ബാഴ്സയുടെ ഭാഗത്ത് നിന്ന് നീക്കങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഈയൊരു അവസ്ഥയിലാണ് ബെറ്റിസ്‌ ഈ താല്പര്യപ്രകടനവുമായി ബാഴ്സയെ ശ്രമിക്കുന്നത്. ഏതായാലും ട്രാൻസ്ഫർ വിൻഡോയിൽ ഈ താരങ്ങൾ ഒക്കെ തന്നെയും ചർച്ചാ വിഷയമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!