ഫെബ്രുവരിയിലെ താരം മെസ്സി തന്നെ

ലാലിഗയിലെ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച താരമായി ലയണൽ മെസ്സിയെ തിരഞ്ഞെടുത്തു. ഫെബ്രുവരിയിൽ താരം ബാഴ്സക്കായി നടത്തിയ തകർപ്പൻ പ്രകടനം പരിഗണിച്ചാണ് പ്ലയെർ ഓഫ് ദി മന്ത് അവാർഡ് താരത്തിന് ലഭിച്ചത്. നാല് ഗോളും ആറ് അസിസ്റ്റുമായി താരം മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. താരത്തിന്റെ ചിറകിലേറി ഫെബ്രുവരിയിലെ എല്ലാ മത്സരത്തിലും വെന്നിക്കൊടി നാട്ടാൻ ബാഴ്സക്കായിരുന്നു.

ലെവെൻ്റയെ 2-1 ന് തകർത്തമത്സരമായിരുന്നു ബാഴ്സയുടെ ഫെബ്രുവരിയിലെ ആദ്യത്തെ മത്സരം. ഈ മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ മെസ്സി സ്വന്തം പേരിൽ കുറിക്കുകയായിരുന്നു. പിന്നീട് നടന്ന റയൽ ബെറ്റിസിനെതിരായ മത്സരത്തിൽ 3-2 ബാഴ്സ ജയിച്ചപ്പോൾ മൂന്ന് അസിസ്റ്റും മെസ്സിയുടെ വകയായിരുന്നു. പിന്നീട് എയ്ബറിനെതിരെ ബാഴ്സ 5-1 ന് വെന്നിക്കൊടി നാട്ടിയ മത്സരത്തിൽ നാല് ഗോളുകളായിരുന്നു മെസ്സി അടിച്ചു കൂട്ടിയത്. ഈ പ്രകടനങ്ങൾക്കെല്ലാം അർഹിച്ച അംഗീകാരമാണ് മെസ്സിയെ തേടിയെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *