പരിക്കേറ്റ സൂപ്പർ താരങ്ങൾ പുറത്തു തന്നെ, ഗെറ്റാഫെക്കെതിരെ മികച്ച നിരയെ പ്രഖ്യാപിച്ച് കൂമാൻ !

ഇന്ന് ഗെറ്റാഫെക്കെതിരെ നടക്കുന്ന ലാലിഗ പോരാട്ടത്തിനുള്ള ബാഴ്സയുടെ സ്‌ക്വാഡ് പരിശീലകൻ കൂമാൻ പുറത്തു വിട്ടു. ഇന്നലെയാണ് ഇരുപത്തിമൂന്നു അംഗ സ്‌ക്വാഡ് കൂമാൻ പ്രഖ്യാപിച്ചത്. മുൻ നിര താരങ്ങളെയെല്ലാം ഉൾപ്പെടുത്താൻ കൂമാൻ മറന്നിട്ടില്ല. മുമ്പ് സ്‌ക്വാഡിൽ നിന്നും പുറത്തായിരുന്ന ജൂനിയർ ഫിർപ്പോ തിരിച്ചെത്തിയിട്ടുണ്ട്. താരത്തിന് മെഡിക്കൽ ക്ലിയറൻസ് കിട്ടിയതോടെയാണ് താരം തിരിച്ചെത്തിയത്. ഇതോടെ കൊൺറാഡ് സ്‌ക്വാഡിൽ നിന്നും പുറത്തായി. കൂടാതെ പരിക്ക് മൂലം പുറത്തിരിക്കുന്ന സുപ്പർ താരങ്ങൾ ഒന്നും തിരിച്ചെത്തിയിട്ടില്ല. ഗോൾകീപ്പർ ടെർ സ്റ്റീഗൻ, സാമുവൽ ഉംറ്റിറ്റി എന്നിവരാണ് പുറത്തിരിക്കുന്നത്. കൂടാതെ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ജോർദി ആൽബക്കും സ്‌ക്വാഡിൽ ഇടമില്ല. അതേസമയം പ്യാനിക്ക്, ട്രിൻക്കാവോ എന്നിവർക്ക് സ്ഥാനം ലഭിച്ചിട്ടുണ്ട്.

ഇരുവരും ഇന്നലത്തെ പരിശീലനം നഷ്ടപ്പെടുത്തിയിരുന്നുവെങ്കിലും കൂമാൻ സ്ഥാനം നൽകുകയായിരുന്നു. അർനൗ ടെനസ്, ഇനാക്കി പെന, ഓസ്‌കാർ മിങ്കെസ എന്നീ യുവതാരങ്ങൾക്കും കൂമാൻ ഇടം നൽകിയിട്ടുണ്ട്.

ബാഴ്‌സയുടെ സ്‌ക്വാഡ് താഴെ നൽകുന്നു.

Barcelona squad list: Dest, Piqué, Araujo, Sergio Busquets, Aleñá, Griezmann, Pjanic, Braithwaite, Messi, Dembélé, Riqui Puig, Neto, Coutinho, Lenglet, Pedri, Trincao, Sergi Roberto, De Jong, Ansu Fati, Junior, Iñaki Peña, Arnau Tenas, Óscar Mingueza.

Leave a Reply

Your email address will not be published. Required fields are marked *