നിരവധി സൂപ്പർ താരങ്ങളുടെ അഭാവത്തോടെ സ്‌ക്വാഡ് പ്രഖ്യാപിച്ച് സിദാൻ, റയൽ-വലൻസിയ മത്സരത്തിന്റെ സാധ്യത ലൈനപ്പ് ഇങ്ങനെ !

ലാലിഗയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് എതിരാളികൾ കരുത്തരായ വലൻസിയയാണ്. ലാലിഗയിലെ വിജയകുതിപ്പ് തുടരാൻ ഇറങ്ങുന്ന റയൽ മാഡ്രിഡിന് മുമ്പിൽ നിരവധി പ്രതിസന്ധികളാണ് ഉള്ളത്. പരിക്കും കോവിഡും പരിശീലകൻ സിദാന് ഏറെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇന്നലെ പ്രഖ്യാപിച്ച സ്‌ക്വാഡിൽ നിന്നും ഒരുപിടി സൂപ്പർ താരങ്ങൾ ഇക്കാരണങ്ങളാൽ പുറത്താണ്. ഡാനി കാർവഹൽ, അൽവാരോ ഓഡ്രിയോസോള, നാച്ചോ ഫെർണാണ്ടസ് എന്നിവർ പരിക്ക് മൂലം സ്‌ക്വാഡിൽ നിന്ന് പുറത്തായപ്പോൾ ഈഡൻ ഹസാർഡ്, കാസമിറോ, മിലിറ്റാവോ എന്നിവർ കോവിഡ് മൂലം സ്‌ക്വാഡിൽ നിന്നും പുറത്താണ്. ഇരുപത് അംഗ സ്‌ക്വാഡ് ആണ് സിദാൻ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രത്യേകിച്ച് പ്രതിരോധനിരയിൽ താരങ്ങളുടെ അഭാവം സിദാനെ അലട്ടുന്നുണ്ട്.

ഒരൊറ്റ റൈറ്റ് ബാക്ക് പോലുമില്ല എന്നതാണ് സിദാന് ഏറെ തലവേദന സൃഷ്ടിക്കുന്നത്. അതിനാൽ തന്നെ ആ പൊസിഷനിൽ ലുക്കാസ് വാസ്‌ക്കസ് തന്നെയായിരിക്കും ഇന്നും ഇറങ്ങുക. മധ്യനിരയിൽ കാസമിറോയുടെ അഭാവമാണ് സിദാനെ അലട്ടുന്നത്. ലുക്കാ മോഡ്രിച്, ടോണി ക്രൂസ്, ഫെഡേ വാൽവെർദെ എന്നിവരായിരിക്കും ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തുക. ഹസർഡിന്റെ അഭാവത്തിൽ വിനീഷ്യസ് ജൂനിയർ തിരിച്ചെത്തിയേക്കുമെന്നാണ് മാർക്ക പറയുന്നത്. താരത്തിനൊപ്പം മാർക്കോ അസെൻസിയോ, കരിം ബെൻസിമ എന്നിവർ സ്റ്റാർട്ട്‌ ചെയ്യും. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് വലൻസിയയുടെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക. മത്സരത്തിലെ സാധ്യത ലൈനപ്പ് താഴെ നൽകുന്നു.

Valencia’s likely line-up: Jaume Domenech; Daniel Wass, Gabriel Paulista, Hugo Guillamon, Jose Luis Gaya; Yunus Musah, Carlos Soler, Uros Racic, Denis Cheryshev; Goncalo Guedes and Maxi Gomez.

Real Madrid’s likely line-up: Thibaut Courtois; Lucas Vazquez, Raphael Varane, Sergio Ramos, Ferland Mendy; Toni Kroos, Fede Valverde, Luka Modric; Marco Asensio, Karim Benzema and Vinicius Junior.

Leave a Reply

Your email address will not be published. Required fields are marked *