നാണമുണ്ടോയെന്ന് ലിയോൺ കോച്ച്, മറുപടി നൽകി കൂമാൻ!

കഴിഞ്ഞ ദിവസം ബീയിൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ലിയോൺ പരിശീലകൻ റൂഡി ഗാർഷ്യ കൂമാനെതിരെ രൂക്ഷവിമർശനമുയർത്തിയത്. മെസ്സിയെ പിഎസ്ജി സംസാരിക്കുന്നതിനെതിരെ കൂമാൻ വിമർശനമുന്നയിച്ചിരുന്നു. ഇതിനെ മെംഫിസ് ഡീപേയുടെ കാര്യവുമായി ബന്ധപ്പെടുത്തി കൊണ്ടാണ് ഗാർഷ്യ കൂമാനെതിരെ ആഞ്ഞടിച്ചത്. ട്രാൻസ്ഫർ മാർക്കറ്റ് ക്ലോസ് ചെയ്തിട്ട് പോലും മെംഫിസ് ഡീപേയെ കുറിച്ച് ഒരു നാണവുമില്ലാതെ സംസാരിച്ച ആളാണ് കൂമാൻ എന്നാണ് ഗാർഷ്യ ആരോപിച്ചത്. ഇതിന് മറുപടി നൽകിയിരിക്കുകയാണ് കൂമാൻ. മാധ്യമശ്രദ്ധ നേടാൻ വേണ്ടിയാണ് റൂഡി ഗാർഷ്യ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് എന്നാണ് കൂമാൻ പരിഹാസരൂപേണ പറഞ്ഞത്. സെവിയ്യക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കൂമാൻ.

” അവരെന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് എനിക്കറിയില്ല. അവർക്ക് മെസ്സിയെ കുറിച്ച് സംസാരിക്കണമെങ്കിൽ അവർ സംസാരിച്ചോട്ടെ. ഇപ്പോഴിതാ ലിയോൺ പരിശീലകനും പുറത്തേക്ക് വന്നിരിക്കുന്നു. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ ഈ രംഗപ്രവേശനം കൂടുതൽ മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടിയിട്ടാണ് എന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നും പ്രധാനപ്പെട്ട ഒരു കാര്യമല്ല. പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ സെവിയ്യ, അലാവസ്‌ എന്നീ മത്സരങ്ങൾക്ക് വേണ്ടി തയ്യാറാവുക എന്നതാണ്.കൂടാതെ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെയും കളിക്കാനുണ്ട് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!