താരങ്ങളുടെ സാലറി കുറക്കാൻ ഇന്ററും ബാഴ്സയും റയലും

കൊറോണ വൈറസ് പ്രതിസന്ധി തുടരവേ താരങ്ങളുടെ സാലറി കുറക്കാൻ ഇന്റർമിലാനും റയൽ മാഡ്രിഡും ബാഴ്സലോണയുമൊക്കെ ആലോചിക്കുന്നു. മുപ്പത് ശതമാനം കുറക്കാനാണ് റയലും ഇന്ററും ആലോചിക്കുന്നത്. നിലവിൽ മത്സരങ്ങളൊക്കെ തന്നെ നിർത്തിവെച്ചത് ക്ലബുകൾക്ക് സാമ്പത്തികമായി തിരിച്ചടി സംഭവിച്ചിരുന്നു. കൂടാതെ ഭീമമായ തുക കൊറോണയെ പ്രതിരോധിക്കാൻ ഈ ക്ലബുകൾ സർക്കാരിലേക്ക് നൽകിയിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് താരങ്ങളുടെ സാലറി കുറക്കാൻ ക്ലബുകൾ ആലോചിക്കുന്നത്. ഇന്റർമിലാൻ ഇക്കാര്യം ഉടനെ തന്നെ നടപ്പാക്കാനാണ് ആലോചിക്കുന്നത്. മാർച്ചിലെ സാലറി ഒഴിവാക്കാനാണ് ഇന്റർമിലാൻ നിലവിൽ ആലോചിച്ചുകൊണ്ടിരിക്കുന്നത്.

അതേ സമയം ബാഴ്സയും സാലറി കുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. താരങ്ങളായ ലിയോ മെസ്സി, ബുസ്കെറ്റ്സ്, പിക്വേ, റോബർട്ടോ എന്നിവരുമായി ഇക്കാര്യം പ്രസിഡന്റ്‌ ബർത്തേമു സംസാരിച്ചതായാണ് സൂചന. ഉടൻ താരങ്ങളുമായി ക്ലബ്‌ ഈ കാര്യത്തിൽ തീരുമാനത്തിലെത്തും. താരങ്ങളും ക്ലബും ഈയൊരു മഹാമാരിയെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബർത്തേമു പറഞ്ഞു. എന്നാൽ ഈ നടപടികൾ ഒന്നും തന്നെ യൂത്ത് ടീമിനെയോ വനിതാടീമിനെയോ ബാധിച്ചേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *