താരങ്ങളുടെയും സ്റ്റാഫുകളുടെയും സാലറി കുറച്ച് ബാഴ്സ
കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് തങ്ങളുടെ താരങ്ങളുടെയും സ്റ്റാഫുകളുടെയും സാലറി കുറക്കാൻ തീരുമാനിച്ചതായി ബാഴ്സ ഔദ്യോഗികമായി സ്ഥിരീകരിച്ചു. താരങ്ങളുടെയും തൊഴിലാളികളുടെയും സാലറി കുറക്കാൻ ബാഴ്സ ബോർഡ് അംഗങ്ങൾ തീരുമാനമെടുക്കുകയായിരുന്നു. മുണ്ടോ ഡീപോർട്ടീവോയുടെ റിപ്പോർട്ട് പ്രകാരം എഴുപത് ശതമാനം ആയിരിക്കും നിലവിലെ സാലറിയിൽ നിന്ന് കുറക്കുക എന്നാണ് അറിയാൻ കഴിയുന്നത്. ക്ലബിന്റെ മറ്റു തൊഴിലാളികൾ കാറ്റലോണിയയിൽ കൊറോണ അവസാനിക്കുന്നത് വരെ തൽസ്ഥാനത്ത് നിന്നും മാറ്റിനിർത്തപ്പെട്ടിരിക്കുകയാണ്.
💙❤️ 🏠 pic.twitter.com/SMC7exMg9G
— FC Barcelona (from 🏠) (@FCBarcelona) March 13, 2020
മുൻപ് സാലറി കുറക്കുന്നതുമായി ടീം അംഗങ്ങളോട് ബാഴ്സ ബോർഡ് ചർച്ച ചെയ്തിരുന്നു. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ജെറാർഡ് പിക്വേ, സെർജിയോ റോബർട്ടോ എന്നിവരുമായി ബാഴ്സ ഇക്കാര്യം സംസാരിച്ചിരുന്നു. ഇവരെല്ലാം തന്നെ ഇതിന് സമ്മതം മൂളിയതായാണ് അറിയാൻ കഴിഞ്ഞിരുന്നത്. മാത്രമല്ല കാറ്റലോണിയൻ ഗവണ്മെന്റിന് വലിയ തോതിൽ സഹായം ബാഴ്സ വാഗ്ദാനം ചെയ്തിരുന്നു. തങ്ങളുടെ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്താൻ ബാഴ്സ ഗവണ്മെന്റിന് അനുമതി നൽകിയിരുന്നു