ഡി യോങ് കളം വിട്ടത് കരഞ്ഞ് കൊണ്ട്, ബാഴ്സക്കും നെതർലാന്റ്സിനും ആശങ്ക!

ഇന്നലെ ലാലിഗയിൽ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്സയെ പരാജയപ്പെടുത്തിയത്.വിനീഷ്യസ്,വാസ്ക്കസ് ബെല്ലിങ്ങ്ഹാം എന്നിവർ റയൽ മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടിയപ്പോൾ ക്രിസ്റ്റൻസൺ,ഫിർമിൻ ലോപസ് എന്നിവരാണ് ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടിയത്.ഈ മത്സരത്തിൽ വിജയിച്ചതോടെ ലാലിഗ കിരീടം ഏറെക്കുറെ റയൽ മാഡ്രിഡ് ഉറപ്പിച്ചിട്ടുണ്ട്.

തോൽവിക്ക് പുറമേ മറ്റൊരു തിരിച്ചടി കൂടി ഈ മത്സരത്തിൽ ബാഴ്സക്ക് ഏറ്റിട്ടുണ്ട്. എന്തെന്നാൽ അവരുടെ മധ്യനിരയിലെ സൂപ്പർതാരമായ ഫ്രങ്കി ഡി യോങ്ങിന് പരിക്കേറ്റിട്ടുണ്ട്. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനത്തിലാണ് താരത്തിന് പരിക്കേറ്റിലുള്ളത്.ആങ്കിൾ ഇഞ്ചുറിയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.തുടർന്ന് അദ്ദേഹത്തെ കളിക്കളത്തിൽ നിന്ന് പിൻവലിക്കുകയും പെഡ്രി പകരക്കാരനായി കൊണ്ട് വരികയും ചെയ്തു.

കണ്ണീരണിഞ്ഞു കൊണ്ടാണ് ഡി യോങ് കളം വിട്ടത്.അദ്ദേഹം എത്ര കാലം പുറത്തിരിക്കേണ്ടി വരും എന്നത് വ്യക്തമല്ല. ഒരുപക്ഷേ ഈ സീസൺ തന്നെ അദ്ദേഹത്തിന് നഷ്ടമാവാൻ സാധ്യതയുണ്ട്. ബാഴ്സക്ക് പുറമേ നെതർലാന്റ്സിനും താരത്തിന്റെ പരിക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ വരുന്ന ജൂൺ മാസത്തിൽ യൂറോ കപ്പ് നടക്കാനുണ്ട്.നെതർലാന്റ്സിന്റെ വളരെ പ്രധാനപ്പെട്ട താരം കൂടിയാണ് ഡി യോങ്.

യൂറോ കപ്പിന് മുന്നേ പൂർണ്ണ ആരോഗ്യവാനായി അദ്ദേഹം തിരിച്ചെത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിക്കിന്റെ കൂടുതൽ വിശദാംശങ്ങൾ ഇനിയും പുറത്തു വരേണ്ടതുണ്ട്.26 കാരനായ താരം ബാഴ്സലോണക്ക് വേണ്ടി 212 മത്സരങ്ങൾ ആകെ കളിച്ചിട്ടുണ്ട്. അതിൽ നിന്ന് 17 ഗോളുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. 2019ൽ വലിയ തുക നൽകി കൊണ്ടാണ് ഡി യോങ്ങിനെ ബാഴ്സ അയാക്സിൽ നിന്നും സ്വന്തമാക്കിയത്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ബാഴ്സയുടെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായി മാറാൻ അദ്ദേഹത്തിന് സാധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!