ജേഴ്സി കൈമാറാൻ മെസ്സി വിസമ്മതിച്ചു, വെളിപ്പെടുത്തലുമായി അൽഫോൺസോ ഡേവിസ് !
താൻ ഒരു കടുത്ത മെസ്സി ആരാധകനാണ് എന്നുള്ളത് ബയേൺ-ബാഴ്സ മത്സരത്തിന് മുമ്പേ അൽഫോൺസോ ഡേവിസ് അറിയിച്ചിരുന്നു. കുട്ടിക്കാലം മുതൽക്കേ കണ്ടുവളർന്ന താരത്തെ നേരിടാൻ പോവുന്നത് വിശ്വസിക്കാൻ കൂടി കഴിയാത്ത കാര്യമാണ് എന്നാണ് മത്സരത്തിന് മുൻപ് ഡേവിസ് അറിയിച്ചിരുന്നത്. എന്നാൽ മത്സരത്തിന് ശേഷം നടന്ന മറ്റൊരു സംഭവം കൂടി അറിയിച്ചിരിക്കുകയാണ് അൽഫോൺസോ ഡേവിസ്. മത്സരശേഷം മെസ്സിയുമായി ജേഴ്സി കൈമാറാൻ ഞാൻ അദ്ദേഹത്തെ സമീപിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തതായാണ് ഇപ്പോൾ ഡേവിസിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തതിന് പിന്നാലെ നടന്ന പത്രസമ്മേളനത്തിലാണ് ഡേവിസ് ഇക്കാര്യം വെളിപ്പെടുത്തിയത്.മെസ്സി അസ്വസ്ഥനായിരുന്നുവെന്നും അദ്ദേഹം തന്റെ ആവിശ്യം നിരാകരിച്ചു എന്നുമാണ് ഡേവിസ് പറഞ്ഞത്.
Alphonso Davies explains why he couldn’t get Messi’s shirt after Barcelona 2-8 Bayern Munich. pic.twitter.com/YjNhimEf34
— ESPN FC (@ESPNFC) August 19, 2020
മത്സരത്തിൽ 8-2 ന്റെ നാണംകെട്ട തോൽവി ബാഴ്സ ഏറ്റുവാങ്ങിയിരുന്നു. ആ ഒരു അവസരത്തിൽ മെസ്സി ജേഴ്സി കൈമാറാനുള്ള മാനസികാവസ്ഥയിൽ അല്ലായിരിക്കാം എന്നാണ് മാധ്യമങ്ങളുടെ പക്ഷം. അതേസമയം അടുത്ത തവണ മെസ്സിയുടെ ജേഴ്സി തനിക്ക് ലഭിക്കുമെന്നും അൽഫോൺസോ ഡേവിസ് പ്രത്യാശ പ്രകടിപ്പിച്ചു. ” ഞാൻ മെസ്സിയുടെ ഷർട്ട് ആവിശ്യപ്പെട്ടിരുന്നു. പക്ഷെ എനിക്ക് തോന്നുന്നത് അദ്ദേഹം ആ സമയത്ത് അസ്വസ്ഥനായിരുന്നു എന്നാണ്. എന്തായാലും അടുത്ത തവണ ചിലപ്പോൾ നടക്കുമെന്ന് പ്രതീക്ഷിക്കാം ” ഇതായിരുന്നു ഇതിനെ കുറിച്ച് ഡേവിസ് പറഞ്ഞത്. മത്സരത്തിന് മുന്നേ താരം മെസ്സിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു : “ഞാൻ കുട്ടിക്കാലം തൊട്ടേ കാണാൻ തുടങ്ങിയതാണ് മെസ്സിയെ. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഞാൻ അദ്ദേഹത്തെ നേരിടാൻ പോവുന്നു. എല്ലാ സമയവും ഞാൻ അദ്ദേഹത്തിന്റെ കളികൾ കാണുമായിരുന്നു. ഇപ്പോഴിതാ ഞാൻ അദ്ദേഹത്തെ ഡിഫൻഡ് ചെയ്യാൻ പോവുന്നു ” ഇതാണ് അദ്ദേഹം പറഞ്ഞത്. മത്സരത്തിൽ മിന്നും പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.
Alphonso Davies asked (his idol) Messi for his shirt and he rejected him. Lmao #ChampionsLeague pic.twitter.com/D48giJK2AS
— Wayne Wooney 🕙 (@waynebotfc) August 19, 2020