കോവിഡ് ഭീഷണി: റയൽ മാഡ്രിഡിന്റെ മത്സരം ഉപേക്ഷിച്ചു !

കോവിഡ് ഭീഷണി മൂലം നടത്താനുദ്ദേശിച്ചിരുന്ന റയൽ മാഡ്രിഡിന്റെ സൗഹൃദമത്സരം ഉപേക്ഷിച്ചു. ഈ ബുധനാഴ്ച്ചയായിരുന്നു മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. റയൽ മാഡ്രിഡിന്റെ പരിശീലനമൈതാനമായ വൽഡേബെബാസിൽ വെച്ച് റയോ വല്ലക്കാനോക്കെതിരെയായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. ഈ മത്സരമാണ് ഇപ്പോൾ കോവിഡ് ഭീഷണിയെ തുടർന്ന് ഉപേക്ഷിച്ചത്. റയോ വല്ലക്കാനോയാണ് മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം കൈകൊണ്ടത്. അവരുടെ ഒരു താരത്തിന്റെ രണ്ടാമത്തെ പിസിആർ പരിശോധനഫലത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അവർ. ആ താരത്തിന്റെ ഫലം പോസിറ്റീവ് ആവാൻ സാധ്യതയുണ്ട് എന്നതിനാലാണ് റയോ വല്ലക്കാനോ മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തത്.

ഇതോടെ റയൽ മാഡ്രിഡ്‌ തങ്ങളുടെ സാധാരണഗതിയിലുള്ള പരിശീലനം തുടരും. ഇതോടെ റയൽ മാഡ്രിഡ്‌ ഇനി ലാലിഗ നേരിട്ട് കളിക്കുകയായിരിക്കും ചെയ്യുക. സെപ്റ്റംബർ ഇരുപത്തിയൊന്നിന് റയൽ സോസിഡാഡാണ് റയലിന്റെ എതിരാളികൾ. ഈ വരുന്ന പതിമൂന്നാം തിയ്യതി ഗെറ്റാഫെയുമായിട്ടാണ് റയലിന്റെ ആദ്യ മത്സരം നിശ്ചയിച്ചിരുന്നതെങ്കിലും റയൽ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരം കളിച്ചതിനാൽ ഇത് നീട്ടി വെക്കുകയായിരുന്നു. ഇന്ത്യൻ സമയം രാത്രി 12:30 നാണ് റയൽ മാഡ്രിഡ്‌ സോസിഡാഡിനെ അവരുടെ മൈതാനത്ത് നേരിടുന്നത്. അതേ സമയം റയോ വല്ലക്കാനോ ഇനി ലാലിഗ രണ്ടാം ഡിവിഷനിലാണ് കളിക്കുക. ഈ വരുന്ന ശനിയാഴ്ച്ച മയ്യോർക്കയെയാണ് റയോ വല്ലക്കാനോ നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *