കൂട്ടീഞ്ഞോ മികച്ച താരം, അടുത്ത സീസണിൽ ബാഴ്സയിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു: ബാഴ്സ കോച്ച്
ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോ അടുത്ത സീസണിൽ ബാഴ്സയിൽ ഉണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് താനെന്ന് ബാഴ്സ പരിശീലകൻ ക്വീക്കെ സെറ്റിയൻ. കഴിഞ്ഞ ദിവസം സ്പാനിഷ് റേഡിയോ ആയ ആർഎസി വണ്ണിന് നൽകിയ അഭിമുഖത്തിലാണ് ബാഴ്സയിൽ കൂട്ടീഞ്ഞോ തിരിച്ചെത്തണമെന്ന ആഗ്രഹം പരിശീലകൻ പ്രകടിപ്പിച്ചത്. നിലവിൽ ബയേൺ താരമായ കൂട്ടീഞ്ഞോയുടെ ലോൺ കാലാവധി ഈ വർഷം അവസാനിക്കാനിരിക്കെയാണ് കോച്ച് താരത്തിൽ താല്പര്യം പ്രകടിപ്പിച്ചത്.
🗣️ — Setién: "I'm relying on the fact that Coutinho will be here next season." pic.twitter.com/ud5jTylnT0
— Barça Universal (@BarcaUniversal) April 15, 2020
” അടുത്ത സീസണിന്റെ തുടക്കത്തിൽ അദ്ദേഹം ഇവിടെ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ഞാൻ. എന്നെ സംബന്ധിച്ചെടുത്തോളം കൂട്ടീഞ്ഞോ മികച്ച താരമാണ്. അദ്ദേഹം ഒരു ബാഴ്സ താരമാണ്. നിങ്ങൾക്ക് വേണമെങ്കിൽ അദ്ദേഹത്തെ മറ്റേതെങ്കിലും ക്ലബിന് കൈമാറാം. പക്ഷെ അദ്ദേഹത്തിന് ബാഴ്സയെ എപ്പോഴും ആവിശ്യമാണ്. അദ്ദേഹത്തോട് ഈ കാര്യത്തെ കുറിച്ച് സംസാരിക്കണം എന്നാണ് എന്റെ ആഗ്രഹം. ആവശ്യമായി വന്നാൽ ഞാൻ താരത്തോട് സംസാരിക്കാനും തയ്യാറാണ് ” സെറ്റിയൻ പറഞ്ഞു.
Barcelona boss Quique Setien breaks silence on Philippe Coutinho future amid transfer speculation #Barca https://t.co/PI5arGqDir
— Irish Mirror Sport (@MirrorSportIE) April 16, 2020
ഈ സീസണോടെ കൂട്ടീഞ്ഞോയുടെ ലോൺ കാലാവധി അവസാനിക്കും. ബയേണിന് താരത്തെ നിലനിർത്താൻ താല്പര്യമില്ല. ബാഴ്സ താരത്തെ വിറ്റ് മറ്റേതെങ്കിലും താരത്തെ ടീമിലെത്തിക്കാനാണ് ആഗ്രഹിക്കുന്നത്. അത്കൊണ്ട് തന്നെ താരം ബാഴ്സയിൽ ഇനി കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയും ആഴ്സണലും താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ബാഴ്സ ആവിശ്യപ്പെടുന്ന 120 മില്യൺ യുറോ ഒക്കെ ഈ ക്ലബുകൾ ചിലവഴിക്കുമോ എന്നും സംശയത്തിലാണ്.