കൂട്ടീഞ്ഞോ ബാഴ്സ വിടില്ല, മുൻ ബാഴ്സ ഡയറക്ടർ
ബാഴ്സയുടെ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോ ബാഴ്സ വിടില്ലെന്നും താരത്തിനെ ബാഴ്സക്ക് ആവശ്യമുണ്ടെന്നും ക്ലബിന്റെ മുൻ ടെക്നിക്കൽ ഡയറക്ടർ റോബർട്ട് ഫെർണാണ്ടസ്. കഴിഞ്ഞ ദിവസം ഗോളിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കൂട്ടീഞ്ഞോയെ പരാമർശിച്ചത്. ബാഴ്സക്ക് ഏറെ ആവശ്യമുള്ള താരമാണ് കൂട്ടീഞ്ഞോയെന്നും താരത്തെ ബാഴ്സ കൈവിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1986 മുതൽ 1990 വരെ ബാഴ്സക്ക് വേണ്ടി പന്തുതട്ടിയ താരമാണ് ഫെർണാണ്ടസ്. 2015 മുതൽ 2018 വരെ ബാഴ്സയുടെ സ്പോർട്ടിങ് ഡയറക്ടറുമായിരുന്നു അദ്ദേഹം.
” ബാഴ്സയുടെ ടീം കാണുമ്പോൾ തോന്നുന്ന ഒരു കാര്യമാണ് വേഗത കൂടിയ ഫോർവേഡുകളെ ബാഴ്സക്ക് ആവിശ്യമുണ്ട് എന്നത്. ബാഴ്സയുടെ പാസിംഗ് ഗെയിം നല്ലതൊക്കെ തന്നെയാണ്. എന്നിരുന്നാലും എതിർടീമിന്റെ ബാലൻസ് തെറ്റിക്കാനാവിശ്യമായ സ്പീഡ് ഗെയിം ചില അവസരങ്ങളിൽ പുറത്തെടുത്തില്ലെങ്കിൽ ബാഴ്സക്ക് ജയിക്കാനാവില്ല. ബുസ്കെററ്റ്‌സ്, ഡിജോംഗ്, ആർതർ എന്നിവ മികച്ച താരങ്ങളാണ്. പക്ഷെ സ്പീഡ് ഗെയിം ആവിശ്യമായ സന്ദർഭങ്ങളിൽ കൂട്ടീഞ്ഞോയെ ബാഴ്സക്ക് വേണ്ടിവരും.മറ്റുള്ള ടീമുകളിൽ നിന്ന് വ്യത്യസ്തമാണ് ബാഴ്സ. കൂട്ടീഞ്ഞോയാവട്ടെ അസാധാരണമായ ക്വാളിറ്റി ഉള്ള താരമാണ്. കളത്തിൽ നല്ലൊരു പൊസിഷൻ താരത്തിന് നൽകിയാൽ തീർച്ചയായും താരത്തിന് ബാഴ്സയിൽ തിളങ്ങാനാവും ” അദ്ദേഹം പറഞ്ഞു.