കാത്തിരിക്കുന്നത് യുവപ്രതിഭകൾ നിറഞ്ഞ എൽ ക്ലാസ്സിക്കോ, ഇരുടീമിലും നിരവധി താരങ്ങൾ !

ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോക്കാണ് ഇന്ന് കളമൊരുങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 7:30 ന് ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം. ഇരുടീമിലും നിരവധി യുവതാരങ്ങൾ ഇത്തവണ ഉണ്ട് എന്നുള്ളതാണ് ഇത്തവണത്തെ എൽ ക്ലാസിക്കോയുടെ പ്രത്യേകത. പതിനേഴ് വയസ്സ് മുതൽ ഇരുപത്തിമൂന്ന് വയസ്സ് വരെയുള്ള ഒരുപിടി യുവപ്രതിഭകൾ ഇരുടീമിലുമുണ്ട്. ബാഴ്സയിൽ അൻസു ഫാറ്റി, പെഡ്രി എന്നീ സൂപ്പർ താരങ്ങൾക്ക് കേവലം പതിനേഴ് വയസ്സ് മാത്രമേയൊള്ളൂ. ഇരുതാരങ്ങളും മിന്നും ഫോമിലാണിപ്പോൾ കളിക്കുന്നത്. കൂടാതെ സെർജിനോ ഡെസ്റ്റ്, ട്രിൻക്കാവോ, റൊണാൾഡ് അരൗഹോ, കാർലെസ് അലേന, റിക്കി പുജ്‌, ഉസ്മാൻ ഡെമ്പലെ, ഫ്രങ്കി ഡിജോങ് എന്നുവരെല്ലാം തന്നെ ഇരുപത്തിമൂന്ന് വയസ്സിന് താഴെയുള്ളവരാണ്. മാത്രമല്ല ഡെംബലെ, ഡിജോങ് എന്നിവരെ മാറ്റി നിർത്തിയാൽ മറ്റുള്ള താരങ്ങൾക്ക് ഒന്നും തന്നെ വലിയ തോതിലുള്ള തുക ചിലവഴിക്കേണ്ടി വന്നിട്ടില്ല. ബാഴ്സ യുവതാരങ്ങളുടെ ചിലവും ഇപ്പോഴത്തെ മാർക്കറ്റ് മൂല്യവും താഴെ നൽകുന്നു.

Ansu Fati: Cost: Free / Value: 80 million euros

De Jong: Cost: 75 million euros / Value: 70 million euros

Dembele: Cost: 130 million euros / Value: 50 million euros

Trincao: Cost: 31 million euros / Value: 30 million euros

Riqui Puig: Cost: Free / Value: 25 million euros

Dest: Cost: 21 million euros / Value: 21 million euros

Alena: Cost: Free / Value: 18 million euros

Araujo: Cost: Free / Value: 15 million euros

Pedri: Cost: 5 million euros / Value: 15 million euros

ഇനി റയൽ മാഡ്രിഡിന്റെ കാര്യത്തിലേക്ക് വന്നാലും ഒരുപിടി യുവപ്രതിഭകളെ ടീമിൽ കാണാൻ സാധിക്കും. ഫെഡേ വാൽവെർദെ, വിനീഷ്യസ് ജൂനിയർ എന്നിവർ മിന്നും ഫോമിലാണ് കളിക്കുന്നത്. കൂടാതെ മറ്റു യുവതാരങ്ങളും ഭേദപ്പെട്ട പ്രകടനം തന്നെ റയലിൽ കാഴ്ച്ചവെക്കുന്നത്. പക്ഷെ ബാഴ്സയെ അപേക്ഷിച്ചു നോക്കുമ്പോൾ യുവതാരങ്ങളെ ടീമിൽ എത്തിക്കാൻ റയൽ മാഡ്രിഡിന് ഒരല്പം പണം ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. ലുക്കാ ജോവിച്ച്, വിനീഷ്യസ് ജൂനിയർ, മിലിറ്റാവോ എന്നിവർക്ക് നല്ല രീതിയിലുള്ള തുക തന്നെയാണ് റയൽ മുടക്കിയിരിക്കുന്നത്. റയൽ മാഡ്രിഡ്‌ യുവതാരങ്ങളുടെ ചിലവും മാർക്കറ്റ് മൂല്യവും താഴെ നൽകുന്നു.

Jovic: Cost: 60 million euros / Value: 25 million euros

Militao: Cost: 50 million euros / Value: 40 million euros

Valverde: Cost 5 million euros / Value 70 million euros

Vinicius: Cost 45 million euros / Value: 50 million euros

Rodrygo: Cost 45 million euros / Value: 45 million euros

Odegaard: Cost 2.8 million euros / Value: 50 million euros

Lunin: Cost: 8.5 million euros / Value: 3 million euros

ചുരുക്കത്തിൽ യുവപ്രതിഭകൾ കളം നിറയുന്ന ഒരു എൽ ക്ലാസിക്കോ കാണാമെന്നർത്ഥം.

Leave a Reply

Your email address will not be published. Required fields are marked *