ഒഫീഷ്യൽ: ലാലിഗ ജൂൺ പതിനൊന്നിന് തിരിച്ചെത്തും
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് കൊണ്ട് ജൂൺ പതിനൊന്ന് മുതൽ ലാലിഗ പുനരാരംഭിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്പെയിനിന്റെ നാഷണൽ സ്പോർട്സ് കൗൺസിലാണ് ഇക്കാര്യം ഔദ്യോഗികമായി ഫുട്ബോൾ ലോകത്തെ അറിയിച്ചത്. ജൂൺ പതിനൊന്നിന് സെവിയ്യ ഡെർബിയോടെയാണ് ലാലിഗ കളിക്കളത്തിലേക്ക് തിരിച്ചെത്തുക. സെവിയ്യയും റയൽ ബെറ്റിസും തമ്മിലാണ് ഏറ്റുമുട്ടുക എന്നാണ് റിപ്പോർട്ടുകൾ.അടച്ചിട്ട സ്റ്റേഡിയങ്ങളിൽ, എല്ലാ വിധ സുരക്ഷകളോട് കൂടിയായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക.
Breaking: La Liga will restart on June 11, Spain's National Sports Council has confirmed. pic.twitter.com/5bOVBV5DjZ
— ESPN FC (@ESPNFC) May 29, 2020
കഴിഞ്ഞ ദിവസം നടന്ന പ്രസ്താവനയിൽ ലാലിഗ പ്രസിഡന്റ് ഹവിയർ ടെബാസ് പതിനൊന്നാം തിയ്യതി തുടങ്ങാമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പാനിഷ് സ്പോർട്സ് കൗൺസിലൽ ഈ തിയ്യതി ഔദ്യോഗികമായി അംഗീകരിച്ചത്. ഇതോടെ സിരി എക്കും പ്രീമിയർ ലീഗിനും മുൻപായി ലാലിഗ കളത്തിലെക്ക് തിരിച്ചെത്തും. ജൂൺ പതിനേഴിനാണ് പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. ജൂൺ ഇരുപതിന് സിരി എയും തുടങ്ങും. അതിന് മുൻപായി ജൂൺ പതിമൂന്നിന് കോപ്പ ഇറ്റാലിയയിലെ സെമി-ഫൈനലുകൾ നടത്തപ്പെടും. ഈ മാസം മധ്യത്തിൽ തന്നെ ബുണ്ടസ്‌ലിഗ പുനരാരംഭിച്ചിരുന്നു.
LaLiga confirm season will resume six days before the Premier League on June 11 https://t.co/1CmF7DJg4E
— MailOnline Sport (@MailSport) May 29, 2020