എന്ത്കൊണ്ട് മെസ്സി ബാഴ്സ വിടുന്നു? ഇതാ പത്ത് കാരണങ്ങൾ !

സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണിൽ ബാഴ്സ വിടുമെന്ന തീരുമാനത്തിൽ നിന്ന് ഇതുവരെ മാറിചിന്തിച്ചിട്ടില്ല. ക്ലബ് വിടാൻ അനുമതി തേടിയ മെസ്സിയെ പറഞ്ഞു വിടാൻ ബാഴ്സയാവട്ടെ നിലവിൽ ഒരുക്കമല്ലതാനും.അതായത് നിലവിൽ ഒരു സങ്കീർണമായ ഒരു അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ബുധനാഴ്ച്ച നടക്കുന്ന മെസ്സിയുടെ പിതാവും ബർതോമ്യുവും തമ്മിലുള്ള ചർച്ചയിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമായേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷെ ഇരുപത് വർഷത്തോളം ബാഴ്സയിൽ തുടർന്ന മെസ്സി ഈ സീസണിൽ തന്നെ ക്ലബ് വിടണമെന്ന് വാശി പിടിക്കുന്നുണ്ടെങ്കിൽ അതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടാവും. അങ്ങനെ സ്പാനിഷ് മാധ്യമമായ മാർക്ക കണ്ടെത്തിയ പത്ത് കാരണങ്ങൾ ആണ് താഴെ നൽകുന്നത്. ഇതിൽ ആദ്യകാരണങ്ങൾ ലീഗൽ ആയും ബാക്കിയുള്ള ഏഴ് കാരണങ്ങൾ സ്പോർട്ടിങ് ആയും ഉള്ളതാണ്.

1-കരാർ പ്രകാരം മെസ്സിക്ക് ഫ്രീ ട്രാൻസ്ഫർ ക്ലോസിൽ എപ്പോൾ വേണമെങ്കിലും പോകാം എന്ന് പറഞ്ഞ തിയ്യതി ജൂൺ 10 വരെ ആണെങ്കിലും അത്‌ നിലനിൽക്കില്ല എന്നാണ് മെസ്സി വിശ്വസിക്കുന്നത്. അതായത് കോവിഡ് പ്രശ്നം മൂലം സീസൺ നീണ്ട സാഹചര്യത്തിൽ തനിക്കിപ്പോഴും റിലീസ് ക്ലോസ് ബാധകമല്ലാതെ ക്ലബ് വിടാനാവും എന്നാണ് മെസ്സി കരുതുന്നത്. എന്നാൽ ബാഴ്സ ഇതിന് വഴങ്ങാത്തത് മെസ്സിയെ ചൊടിപ്പിക്കുന്നു.

2-അവസാനവർഷത്തെ കരാറിൽ 700 മില്യൺ യുറോ റിലീസ് ക്ലോസ് ബാധകമല്ല എന്നാണ് മെസ്സി വിശ്വസിക്കുന്നത്. പക്ഷെ ബാഴ്സയുടെ വാദം ഇപ്പോഴും 700 മില്യൺ യുറോ തന്നെയാണ് റിലീസ് ക്ലോസ് എന്നാണ്.

3-ഒരുപാട് അഭിമുഖത്തിൽ ബർതോമ്യു മെസ്സിക്ക് ഇഷ്ടമുള്ളപ്പോൾ പോകാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ബർതോമ്യു നിറം മാറി.

4-ബാഴ്സയുടെ ഭാവി പ്രൊജക്റ്റും പ്ലാനുകളും മെസ്സിയെ തൃപ്തിപ്പെടുത്തുന്ന ഒന്നായിരുന്നില്ല. ബാഴ്സക്ക് ഈ രീതിയും വെച്ച് ഒന്നിനും കഴിയില്ല എന്നാണ് മെസ്സി വിശ്വസിക്കുന്നത്.

5-ഏണസ്റ്റോ വാൽവെർദെയെ പുറത്താക്കിയ സമയവും രീതിയും മെസ്സിക്ക് ഇഷ്ടപ്പെട്ടില്ല.

6-മെസ്സിയുടെ ഏറ്റവും വലിയ പ്രശ്നം ബാഴ്സ ബോർഡിനോട് ആണ്. ഈ അടുത്തായി ബോർഡ് കൈകൊണ്ട ചില തീരുമാനങ്ങൾ മെസ്സിയെ തീർത്തും നിരാശനാക്കി. സോഷ്യൽ മീഡിയ ഇഷ്യൂ കാര്യങ്ങൾ വഷളാക്കി.

7-വാൽവെർദെയെ പുറത്താക്കിയതിൽ അബിദാൽ കുറ്റപ്പെടുത്തിയത് താരങ്ങളെയായിരുന്നു. അബിദാലിനെ പോലെ ക്ലബ്ബിന്റെ തലപ്പത്ത് ഇരിക്കുന്നവരുമായി മെസ്സിയുടെ ബന്ധം വഷളായിരുന്നു.

8-മെസ്സിയുടെ അഭിപ്രായങ്ങൾക്കോ ഉപദേശങ്ങൾക്കോ ബാഴ്സ ഒരു വിലയും കല്പിച്ചില്ല എന്ന തോന്നൽ മെസ്സിക്കുണ്ടായി. പലപ്പോഴും ബാഴ്സ തന്നെ അവഗണിക്കുന്നതായി മെസ്സി മനസ്സിലാക്കി.

9-മെസ്സി കരുതുന്നത് ഇത് ബാഴ്സയുടെ യുഗാന്ത്യമാണ് എന്നാണ്. അതായത് പുതിയ താരങ്ങൾ വന്നു കൊണ്ട് ബാഴ്സയെ പുതുക്കിപണിയണം. പഴയ താരങ്ങൾ എല്ലാം ക്ലബ് വിടണം. ആ അർത്ഥത്തിൽ മെസ്സിയും ക്ലബ് വിടാൻ തയ്യാറാവുകയായിരുന്നു.

10-സോഷ്യൽ മീഡിയ ഇഷ്യൂ. മുമ്പ് ബാഴ്സ തങ്ങളുടെ താരങ്ങൾക്കെതിരെ തന്നെ പിആർ വർക്ക്‌ നടത്താൻ ഒരു ഏജൻസിയെ ഉപയോഗിച്ചിരുന്നു എന്ന ഒരു ആരോപണം ഉണ്ടായിരുന്നു. ഈ ഏജൻസി പ്രധാനമായും ലക്ഷ്യം വെച്ചത് തന്നെയും തന്റെ കുടുംബത്തെയും ആണ് എന്നാണ് മെസ്സി വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *