എംബപ്പേ വരുന്നതോടെ റയൽ കംപ്ലീറ്റ് ടീമാവും:ബാപ്റ്റിസ്റ്റ

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് നടത്തുന്നത്. കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ വിജയിച്ചതോടെ ലാലിഗ കിരീടം അവർ ഉറപ്പിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ബയേൺ മ്യൂണിക്കിനെയാണ് അവർ നേരിടുക.മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി കൊണ്ടാണ് അവർ സെമിയിൽ പ്രവേശിച്ചത്. നേരത്തെ ബാഴ്സലോണയെ പരാജയപ്പെടുത്തിക്കൊണ്ട് സ്പാനിഷ് സൂപ്പർ കപ്പ് റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു.

നിരവധി സൂപ്പർതാരങ്ങളാൽ സമ്പന്നമാണ് ഇപ്പോൾ റയൽ മാഡ്രിഡ്. കൂടാതെ അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കിലിയൻ എംബപ്പേയും എൻഡ്രിക്കും റയൽ മാഡ്രിഡിനോടൊപ്പം ജോയിൻ ചെയ്യും.കിലിയൻ എംബപ്പേ വരുന്നതോടെ റയൽ മാഡ്രിഡ് സമ്പൂർണ്ണമാകും എന്ന അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ റയലിന്റെ ബ്രസീലിയൻ ഇതിഹാസമായ ജൂലിയോ ബാപ്റ്റിസ്റ്റ. ഇന്ത്യൻ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുലാവോക്ക് നൽകിയ അഭിമുഖത്തിലാണ് ബാപ്റ്റിസ്റ്റ ഇക്കാര്യം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എംബപ്പേയെ പോലെയുള്ള ഒരു താരം റയൽ മാഡ്രിഡിൽ എത്തിയാൽ അവർ കൂടുതൽ അപകടകാരികളാകും.എംബപ്പേ വരുന്നതോടുകൂടി ആക്രമണത്തിൽ കൂടുതൽ ഓപ്ഷനുകൾ അവരുടെ മുന്നിലുണ്ടാകും.അത് റയലിന് ഗുണകരമാകും. നിലവിൽ അറ്റാക്കിങ് നിരയിൽ ഒരു റയൽ മാഡ്രിഡിന് ഉണ്ട്.എംബപ്പേ വരുന്നതോടുകൂടി അത് നികത്തപ്പെടും. റയൽ മാഡ്രിഡ് ഒരു സമ്പൂർണ്ണ ടീമായി മാറുകയും ചെയ്യും “ഇതാണ് ബാപ്റ്റിസ്റ്റ പറഞ്ഞിട്ടുള്ളത്.

ഈ സീസൺ അവസാനിച്ചതിനുശേഷം പിഎസ്ജിയോട് വിട പറഞ്ഞുകൊണ്ട് റയൽ മാഡ്രിഡിലേക്ക് വരാൻ എംബപ്പേ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ എംബപ്പേയും പിഎസ്ജിയും തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ നടത്തുന്നത്. ഫ്രഞ്ച് ലീഗിൽ 24 ഗോളുകളും ആറ് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിൽ 8 ഗോളുകൾ അദ്ദേഹം ഈ സീസണൽ നേടിക്കഴിഞ്ഞു. ചാമ്പ്യൻസ് ലീഗ് സെമിയിൽ ബൊറൂസിയയാണ് അവരുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!