ഈ സീസണിൽ കിരീടങ്ങൾ നേടും, മെസ്സിയെ വിടാതിരുന്നത് അക്കാരണങ്ങൾ കൊണ്ടെന്ന് ബർതോമ്യു !
എഫ്സി ബാഴ്സലോണ പ്രസിഡന്റ് ബർതോമ്യു ഇന്നലത്തെ യോഗത്തിന് ശേഷം രാജിവെക്കുമെന്ന് പ്രമുഖസ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ താൻ രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഈയൊരു അവസ്ഥയിൽ ക്ലബ്ബിനെ മറ്റൊരാളുടെ കയ്യിൽ ഏല്പിക്കുന്നത് ഏറ്റവും മോശം തീരുമാനമാവുമെന്നും അത് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാണെന്നുമായിരുന്നു ഇന്നലത്തെ പത്രസമ്മേളനത്തിൽ അദ്ദേഹം വെളിപ്പെടുത്തിയത്. തുടർന്ന് സൂപ്പർ താരം ലയണൽ മെസ്സിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ക്ലബ് വിടാൻ അനുവദിക്കാത്തതിൽ മെസ്സി തന്നെയാണ് കുറ്റപ്പെടുത്തുന്നതെന്നും എന്നാൽ യഥാർത്ഥത്തിൽ അത് ക്ലബ്ബിന്റെ തീരുമാനമായിരുന്നുവെന്നുമാണ് ബർതോമ്യു അറിയിച്ചത്. ബാഴ്സയുടെ പുതിയ പ്രൊജക്റ്റിന്റെ ഭാഗമാണ് മെസ്സിയെന്നും കൂടാതെ എതിരാളികളെ ശക്തരാക്കാൻ തങ്ങൾക്ക് ഉദ്ദേശമില്ലാത്തത് കൊണ്ടാണ് മെസ്സിയെ ക്ലബ് വിടാൻ അനുവദിക്കാതിരുന്നതെന്നും ബർതോമ്യു വെളിപ്പെടുത്തി. ഇത്തവണ പ്രൊജക്റ്റ് മികച്ചതാണെന്നും ഈ സീസണിൽ ബാഴ്സ കിരീടങ്ങൾ നേടുമെന്നും ബർതോമ്യു അറിയിച്ചു.
🎙️ “La prioridad era que Messi estuviera en el nuevo proyecto y decidí no afrontar una discusión dialéctica. Se me acusó de forzar a su adiós para salvar las cuentas. Pusimos por delante los intereses del club y no queríamos reforzar a un rival directo”https://t.co/oSLufsoSxC
— Mundo Deportivo (@mundodeportivo) October 26, 2020
” മെസ്സി ഞങ്ങളുടെ പുതിയ പ്രൊജക്റ്റിന്റെ ഭാഗമായിരുന്നു. അതിനായിരുന്ന ഞങ്ങൾ മുൻഗണന നൽകിയത്. അത്കൊണ്ട് തന്നെ ഒരു വൈരുദ്ധ്യത്മക തീരുമാനം എടുക്കാൻ ഞങ്ങൾ ഒരുക്കമായിരുന്നില്ല. അദ്ദേഹത്തെ ക്ലബ് വിടാൻ അനുവദിക്കാത്തതിൽ അദ്ദേഹം എന്നെയാണ് കുറ്റപ്പെടുത്തിയത്. പക്ഷെ അത് ക്ലബ്ബിന്റെ താല്പര്യമായിരുന്നു. ഞങ്ങൾ ഒരിക്കലും ഞങ്ങളുടെ എതിരാളികളെ ശക്തരാക്കാൻ ഉദ്ദേശിക്കുന്നില്ല. മെസ്സിയുടെ പ്രശ്നം കൊണ്ട് രാജിവെക്കണമെന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. എല്ലാവരെ സംബന്ധിച്ചെടുത്തോളം ഏറ്റവും നല്ല ഓപ്ഷൻ എന്നുള്ളത് മെസ്സി ഇവിടെ തന്നെ വിരമിക്കണം എന്നുള്ളതാണ്. നിലവിലെ പ്രൊജക്റ്റ് വളരെയധികം താല്പര്യം ജനിപ്പിക്കുന്നതാണ്. മെസ്സിയെ പോലുള്ള വെറ്ററൻ താരങ്ങളും യുവതാരങ്ങൾക്കും അതിൽ പ്രാധ്യാന്യമുണ്ട്. ഇതിനാൽ തന്നെ ഈ സീസണിൽ ബാഴ്സ കിരീടങ്ങൾ നേടുമെന്നാണ് ഞാൻ കരുതുന്നത്. ആ തോൽവിയുടെ സമയത്ത് മെസ്സി ദേഷ്യത്തിലായിരുന്നു എന്നെനിക്കറിയാം. ഞങ്ങൾ എല്ലാവരും തന്നെ ദേഷ്യത്തിലായിരുന്നു. പക്ഷെ മെസ്സിക്ക് ടീം വിടാനുള്ള ഒരു ഡെഡ്ലൈൻ നമ്മൾ വെച്ചിരുന്നു. അതിന് മുമ്പ് പോവാൻ സാധിക്കാത്തതിനാൽ അദ്ദേഹം ഇവിടെ തുടരുന്നു. ഇവിടെ എല്ലാവർക്കും വേണ്ടത് മെസ്സി ബാഴ്സയിൽ തന്നെ വിരമിക്കുക എന്നതാണ് ” ബർതോമ്യു പറഞ്ഞു.
"It never crossed my mind to resign"
— MARCA in English (@MARCAinENGLISH) October 26, 2020
Bartomeu isn't being intimidated by a vote of no confidence at @FCBarcelona
😳https://t.co/SA8WJrO9Ap pic.twitter.com/6lEnDI0g1y