ഇത്പോലെയാണെങ്കിൽ നാപോളിയോടും ബാഴ്സ തോൽക്കുമെന്ന് മെസ്സി

ബാഴ്സലോണയുടെ മോശം പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ചും പൊട്ടിത്തെറിച്ചും ലയണൽ മെസ്സി. ഇന്നലെ നടന്ന മത്സരത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് മെസ്സി ബാഴ്സയെ തന്നെ വിമർശിച്ചത്. തങ്ങൾ തങ്ങളെ തന്നെ സ്വയം വിമർശിക്കേണ്ടിയിരിക്കുന്നു എന്ന് പറഞ്ഞു തുടങ്ങിയ മെസ്സി ഈ ടീം ഇങ്ങനെ തന്നെയാണെങ്കിൽ നാപോളിയോട് തോൽക്കുമെന്നും അറിയിച്ചു. ലാലിഗ പോലും നേടാൻ കഴിയാത്ത തങ്ങൾക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും മെസ്സി അറിയിച്ചു. ആരാധകരുടെ ക്ഷമ നശിച്ചതായി താൻ മനസ്സിലാക്കുന്നുവെന്നും അവർ ക്ലബിനോട് ദേഷ്യപ്പെടാൻ തുടങ്ങിയെന്നും അതേ ദേഷ്യം തങ്ങൾക്കുമുണ്ടെന്നും മെസ്സി കൂട്ടിച്ചേർത്തു. ഇന്നലെ ഫ്രീകിക്ക് ഗോൾ നേടിയതിന് ശേഷമുള്ള മെസ്സിയുടെ ആംഗ്യവിക്ഷേപങ്ങൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

” റോമ… ലിവർപൂൾ… ആരാധകരുടെ ക്ഷമ നശിച്ചു തുടങ്ങിയിട്ടുണ്ട്. കാരണം ഞങ്ങൾ ഒന്നും അവർക്ക് നൽകുന്നില്ല. ചാമ്പ്യൻസ് ലീഗിന് വേണ്ടി ഞങ്ങൾക്ക് പോരാടണം എന്നുണ്ടെങ്കിൽ ഞങ്ങൾ ഒരുപാട് മാറേണ്ടതുണ്ട്. ഇങ്ങനെയാണെങ്കിൽ ഞങ്ങൾ നാപോളിയോട് തോൽക്കും. കുറച്ചു മുൻപേ ഞാൻ പറഞ്ഞിരുന്നു ചാമ്പ്യൻസ് ലീഗ് നേടാൻ ബുദ്ധിമുട്ട് ആണെന്ന്. ഞങ്ങൾക്ക് ലാലിഗ പോലും നേടാൻ സാധിച്ചില്ല. റയൽ മാഡ്രിഡ്‌ അവരുടെ ഭാഗം നിർവഹിച്ചു. ബ്രേക്കിന് ശേഷം ഒരു മത്സരം പോലും അവർ പരാജയപ്പെട്ടില്ല. ഞങ്ങൾ ഒരുപാട് പോയിന്റുകൾ നഷ്ടപ്പെടുത്തി. ഞങ്ങൾ സ്വയം വിമർശനത്തിന് വിധേയരാകണം. ഞങ്ങൾ ബാഴ്സയാണ്. ഓരോ മത്സരവും വിജയിക്കാനുള്ള ബാധ്യത ഞങ്ങൾക്കുണ്ട്. എല്ലാ ആരാധകർക്കും ക്ലബിനോട് അതിയായ ദേഷ്യമുണ്ടെന്ന് അറിയാം. ഞങ്ങൾക്കുമുണ്ട് ദേഷ്യം. ഞങ്ങൾ അവർക്ക് ഒന്നും നൽകുന്നില്ല ” മെസ്സി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *