അവസാനനിമിഷം വരെ പൊരുതി, തോൽവിക്കുത്തരവാദി താനാണെന്ന് കൂമാൻ !
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്സി ബാഴ്സലോണ അത്ലെറ്റിക്കോ മാഡ്രിഡിനോട് പരാജയം രുചിച്ചത്. ഗോൾകീപ്പർ ടെർസ്റ്റീഗന്റെ പിഴവിൽ നിന്നും അത്ലെറ്റിക്കോ മാഡ്രിഡ് നേടിയ ഗോളിന് മറുപടി നൽകാൻ ബാഴ്‌സലോണക്ക് കഴിയാതെ പോവുകയായിരുന്നു. സിമിയോണി അത്ലെറ്റിക്കോയുടെ പരിശീലനകനായ ശേഷം ഇതാദ്യമായാണ് ബാഴ്‌സ ലീഗിൽ അത്ലെറ്റിക്കോയോട് തോൽവി അറിയുന്നത്. അതേസമയം തോൽവിയുടെ ഉത്തരവാദിത്തം പരിശീലകൻ കൂമാൻ ഏറ്റെടുത്തു. ബാഴ്‌സ പോലെയൊരു ടീം അത്തരത്തിലുള്ള ഒരു ഗോൾ വഴങ്ങാൻ പാടില്ലായിരുന്നുവെന്നും തോൽവിക്കുത്തരവാദി താനാണെന്നുമാണ് കൂമാൻ അറിയിച്ചത്.
🗯️ “Es preocupante. A un equipo grande, encajar un gol así… no puede ser. Porque es el minuto 47, donde tenemos balón y nos marcan el 1-0”https://t.co/dbQfNIRfnR
— Mundo Deportivo (@mundodeportivo) November 21, 2020
” കേവലം നാല്പത്തിയേഴാം മിനുട്ടിൽ ബാഴ്‌സയെ പോലെയൊരു വലിയ ടീം ഇത്തരത്തിലുള്ള ഒരു ഗോൾ വഴങ്ങുക എന്നുള്ളത് എന്നെ അലോസരപ്പെടുത്തുന്ന ഒന്നാണ്. എല്ലാ പരിശീലകരെ പോലെയും ഈ തോൽവിയുടെ ഉത്തരവാദി ഞാനാണ്. പരമാവധി ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. മത്സരത്തിന്റെ അവസാനസെക്കന്റ് വരെ മത്സരം സമനിലയിലാക്കാൻ വേണ്ടി പോരാടുന്ന താരങ്ങളെയാണ് ഞാൻ കണ്ടത്. അത്കൊണ്ട് തന്നെ ഇക്കാര്യം വെച്ച് നോക്കുമ്പോൾ ഞാൻ ഒരിക്കലും അസ്വസ്ഥനല്ല.പോയിന്റിന്റെ കാര്യത്തിൽ നല്ല വിത്യാസമുണ്ട് എന്നറിയാം. പക്ഷെ ഇനിയും ഒരുപാട് മത്സരങ്ങളുണ്ട്. ഓരോ മത്സരവും സങ്കീർണമാണ് എന്നറിയാം. പക്ഷെ ഈ തോൽവിക്ക് ശേഷം ഞങ്ങൾ പ്രധാന്യം നൽകുന്നത് വിജയങ്ങൾക്ക് മാത്രമാണ് ” കൂമാൻ പറഞ്ഞു.
🗣 "A team like @FCBarcelona can't concede a goal like that"
— MARCA in English (@MARCAinENGLISH) November 22, 2020
Koeman wasn't happy after his side lost in Madrid
😠https://t.co/qhB00AeqzC pic.twitter.com/cjRCOB8N6D